Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കോടതി ഉത്തരവനുസരിച്ച് തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ലൈസൻസികളെ ഒഴിപ്പിക്കാൻ ഓഗസ്റ്റ് 10 ന് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.

പൊലീസ്, മോട്ടോർവാഹന വകുപ്പിന്റെ സഹായത്തോടെയാണ് നടപടി സ്വീകരിക്കുക. ഇതിന്റെ ഭാഗമായി ബസുകൾക്ക് ഓഗസ്റ്റ് 10ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. എം.സി. റോഡ്, കെ.കെ. റോഡ് എന്നിവിടങ്ങളിൽനിന്ന് വരുന്ന ബസുകൾ തിരുനക്കര സ്റ്റാൻഡിൽ കയറാതെ പോസ്റ്റ് ഓഫീസിനു മുൻപിലൂടെയുള്ള റോഡ് വഴി ശാസ്ത്രി റോഡിലെ ബസ് സ്റ്റാൻഡിലെത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കുര്യൻ ഉതുപ്പ് റോഡ് വഴി പോകുന്ന രീതിയിൽ ഗതാഗതം ക്രമീകരിക്കും.
യോഗത്തിൽ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, നഗരസഭാംഗം റ്റി.ആർ. അനിൽ കുമാർ, എം.വി.ഐ. പി.എം. നോബി, പൊലീസ് ഉദ്യോഗസ്ഥരായ യു. ശ്രീജിത്ത്, പി.എസ്. സന്തോഷ്, ആർ. ജയകുമാർ, നഗരസഭ സെക്രട്ടറിയുടെ പി.എ. പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.