Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

ചങ്ങനാശ്ശേരി ചെത്തിപ്പുഴ മുക്കാടൻ വീട്ടിൽ ചെറിയാൻ മാത്യു മകൻ ടോണി ചെറിയാൻ (35) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അതിജീവിത വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഇപ്പോൾ കഴിയില്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു. തുടർന്ന് അതിജീവിത ഈസ്റ്റ്‌ സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.

ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ യു. ശ്രീജിത്ത്, എസ്.ഐ ജിജി ലൂക്കോസ്, സി.പി.ഓമാരായ പ്രതീഷ് രാജ്, വിപിൻ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.