video
play-sharp-fill

തിരുനക്കരയപ്പന്റെ തിരു ആറാട്ട് ഭക്തിനിർഭരം; പത്ത് ദിവസത്തെ ഉത്സവത്തിന് സമാപനം; ആറാട്ട് പുറപ്പാട് എഴുന്നള്ളിപ്പിനും, തിരിച്ചെഴുന്നള്ളിപ്പിനും ഭക്തർ വലിയ വരവേൽപ്പ് നൽകി; വീഡിയോ കാണാം

തിരുനക്കരയപ്പന്റെ തിരു ആറാട്ട് ഭക്തിനിർഭരം; പത്ത് ദിവസത്തെ ഉത്സവത്തിന് സമാപനം; ആറാട്ട് പുറപ്പാട് എഴുന്നള്ളിപ്പിനും, തിരിച്ചെഴുന്നള്ളിപ്പിനും ഭക്തർ വലിയ വരവേൽപ്പ് നൽകി; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവത്തിന് ആറാട്ടോടെ സമാപനമായി.

കൊടിമരചുവട്ടിലെ പറസമർപ്പണത്തിന് ശേഷം തിരുവാതുക്കൽ വഴി കാരാപ്പുഴയിലെത്തിയ ആറാട്ട് പുറപ്പാട് എഴുന്നള്ളിപ്പിനും ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനും ദേശവഴികളിലും തെക്കും ഗോപുരം, പുളിമൂട് കവല എന്നിവിടങ്ങളിലും ഭക്തർ വലിയ വരവേൽപ്പ് നൽകി. ഉച്ചയ്ക്ക് നടന്ന ആറാട്ട് സദ്യയിൽ നിരവധിപ്പേർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരാപ്പുഴ അമ്പലക്കടവ് ദേവീ ക്ഷേത്രക്കുളത്തിൽ തന്ത്രിയുടെ പ്രതിനിധി കുഴിപ്പിള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി അണലക്കാട്ടില്ലത്ത് കേശവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ആറാട്ട്.

സമാപന സമ്മേളനം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. അച്ചുത ഭാരതി സ്വാമിയാർ ഭദ്രദീപ പ്രോജ്വലനം നടത്തി. ഉപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായർ, ബ്രാഹ്മണസമൂഹ മഠം ഖജാൻജി ഹരീഷ്, സി.എൻ സുഭാഷ്, ബിനു പുളിക്കവേലിൽ, കെ.ഗോപാലകൃഷ്ണൻ, സി.എൻ സുഭാഷ്, ടി.എൻ ഹരികുമാർ, ഉപദേശക സമിതി വൈസ് പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, ജനറൽ കോർഡിനേറ്റർ ടി.സി. രാമാനുജം എന്നിവർ പങ്കെടുത്തു.