play-sharp-fill
തിരുനക്കരയിൽ റസിഡന്റ്‌സ് അസോസിയേഷൻ ക്യാമറകൾ സ്ഥാപിക്കുന്നു

തിരുനക്കരയിൽ റസിഡന്റ്‌സ് അസോസിയേഷൻ ക്യാമറകൾ സ്ഥാപിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര വടക്കേ നട – പടിഞ്ഞാറേ നട എന്നിവിടങ്ങളിലെ എഴുപതോളം കുടുംബങ്ങളുടെ കൂട്ടായ്മയാണ് തിരുനക്കര കുന്ന് റസിഡന്റ്‌സ് .നിരവധി ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ അസോസിയേഷന്റെ പുതിയ സംരംഭമാണ് ക്യാമറ കണ്ണുകൾ .ജനമൈത്രി പോലീസിന്റെ നിർദ്ദേശ പ്രകാരം അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ. എൻ.പ്രതീഷിന്റെ നേതൃത്വത്തിൽ 26 അത്യാധുനിക ക്യാമറകളാണ് റോഡുകളിലും ജംഗ്ഷനുകളിലും ക്രമീകരിച്ചിരിക്കുന്നത് .കോഴി വെയ്സ്റ്റുകളും മറ്റും രാത്രികാലങ്ങളിൽ വണ്ടികളിൽ കൊണ്ട് ക്ഷേത്രപരിസരത്തും റോഡുകളിലും തള്ളുന്നതിന് എതിരേ ഉള്ള ഒരു പരിഹാരമായിട്ടു കൂടിയാണ് അസോസിയേഷൻ ഈ പദ്ധതി നടപ്പിലാക്കുന്നത്. സെപ്തംബർ 30-ാം തീയതി ജില്ലാ പോലീസ് മേധാവി ശ്രീ ഹരിശങ്കർ ഐ.പി.എസ് പദ്ധതി ഉദ്ഘാടനം ചെയ്യും. രണ്ടു ലക്ഷത്തിൽപരം രൂപയുടെ ഈ പദ്ധതി അംഗങ്ങളുടെ സഹകരണത്തോടെ ആണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ്  വെങ്കിടകൃഷ്ണൻ പോറ്റി ,സെക്രട്ടറി  അനിതാ ശ്രീകുമാർ ,ട്രഷറാർ എസ്.ആർ.എസ് അയ്യർ തുടങ്ങിയവർ അറിയിച്ചു. പൂർണ്ണമായും അസോസിയേഷനിലെ എല്ലാം റോഡുകളും, ക്യാമറയുടെ പരിധിയിൽ വരുന്നതിനാൽ തിരുനക്കര കൂടുതൽ സുരക്ഷിത മേഖലയായ് മാറുമെന്നും ഭാരവാഹികൾ വിശ്വാസം പ്രകടിപ്പിച്ചു.