video
play-sharp-fill
തിരുനക്കരയിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം

തിരുനക്കരയിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കരയിൽ ഭാരത് ആശുപത്രിക്ക് സമീപം വൈദ്യുത പോസ്റ്റിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചേ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ട്.

തെരുവിൽ അലഞ്ഞു നടക്കുന്നയാളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. വൈദ്യുത പോസ്റ്റിന്റെ പടിക്കെട്ടിൽ മുണ്ടിന്റെ കര കൊണ്ട് കെട്ടിയ ശേഷമാണ് കഴുത്തിൽ കുരുക്കിട്ടിരിക്കുന്നത്. കാലുകൾ നിലത്ത് മുട്ടിയ നിലയിലാണ്. ചെരിപ്പും ധരിച്ചിട്ടുണ്ട്. ഇതാണ് ദുരൂഹതയ്ക്ക് കാരണം. ആരെങ്കിലും കൊന്നു കെട്ടിത്തൂക്കിയതാണോയെന്നും സംശയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group