play-sharp-fill
തിരുനക്കര ക്ഷേത്ര ഉത്സവം കൊടിയിറങ്ങി; ഉൽസവം അലമ്പാക്കാൻ കച്ചകെട്ടി ഇറങ്ങിയ ഉപദേശക സമിതിയും, ഒറ്റയ്ക്ക് നിന്ന് ഉൽസവം നടത്തിയ ക്ഷേത്രം മാനേജർ മോഹനൻ നായരും തിരുനക്കരയിൽ ചർച്ചയാകുന്നു

തിരുനക്കര ക്ഷേത്ര ഉത്സവം കൊടിയിറങ്ങി; ഉൽസവം അലമ്പാക്കാൻ കച്ചകെട്ടി ഇറങ്ങിയ ഉപദേശക സമിതിയും, ഒറ്റയ്ക്ക് നിന്ന് ഉൽസവം നടത്തിയ ക്ഷേത്രം മാനേജർ മോഹനൻ നായരും തിരുനക്കരയിൽ ചർച്ചയാകുന്നു

സ്വന്തം ലേഖകൻ

കോട്ടയം : മോഹനൻ നായരാണ് താരം. ഉൽസവം പൊളിക്കാൻ നോക്കിയ ഉപദേശക സമിതിയെ വെല്ലുവിളിച്ച് സകല പ്രതിസന്ധികളും അതിജീവിച്ച് തിരുനക്കര ഉത്സവം ഗംഭീരമായി നടത്തി ക്ഷേത്രം മാനേജർ. മോഹനൻ നായർക്ക് പിന്തുണയുമായി ജീവനക്കാരും ഭക്തരും ചേർന്നതോടെ ഉൽസവം ഗംഭീരമായി നടന്നു.

കഴിഞ്ഞ വർഷം ഉൽസവം നടത്തുന്നതിന് ദേവസ്വം ബോർഡ് സീൽ ചെയ്ത് നല്കിയ 65 ലക്ഷം രൂപയുടെ കണക്ക് ഇതുവരെയും ഉപദേശക സമിതി ഹാജരാക്കിയില്ല. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ഉപദേശക സമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് രണ്ട് കമ്മറ്റി അംഗങ്ങൾ രാജി വെച്ചു.

ഉത്സവം നടത്തിപ്പ് വെല്ലുവിളിയാകുമെന്നും അസാധ്യമാകുമെന്നും പലരും കരുതി . നിലവിലെ ഉപദേശക സമിതിയാകട്ടെ ഈ വർഷം ഉത്സവമില്ല എന്ന പ്രചരണം ഇതിനോടകം തുടങ്ങി കഴിഞ്ഞിരുന്നു .

ഹൈക്കോടതിയിലെ കേസ് നീണ്ടു പോയതിനേ തുടർന്നാണ് ദേവസ്വം ബോർഡ് നേരിട്ട് ഉത്സവം നടത്താൻ തീരുമാനിച്ചത്

ദേവസ്വം ബോർഡ് നേരിട്ട് ഉത്സവം നടത്താൻ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ചതോടെ അസാധാരണ നീക്കങ്ങൾ ആരംഭിക്കുകയായിരുന്നു . തിരുനക്കര ഭക്തരുടെ കൂട്ടായ്മ മാനേജർക്ക് പൂർണ്ണ പിന്തുണ നല്കി. തുടർന്നുള്ള നീക്കങ്ങൾ ചടുല വേഗത്തിലായിരുന്നു.   .

തിരുനക്കരയുടെ ചരിത്രത്തിൽ ആദ്യമായാണ് ദേവസ്വം ബോർഡ് നേരിട്ട് ഉത്സവം നടത്തുന്നത് . നിലവിൽ ക്ഷേത്ര ഉപദേശക സമിതിയും മുൻ വർഷങ്ങളിൽ ഉത്സവകമ്മിറ്റികളുമായിരുന്നു ഉത്സവ നടത്തിപ്പ് . ഇതിനെ മറികടന്നാണ് തിരുനക്കരയിൽ ഈ വർഷത്തെ ഉത്സവം ചരിത്രത്തിൽ ഇടം നേടിയത് . ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളും , അലങ്കാരങ്ങളും വാദ്യമേളങ്ങളും എല്ലാം ഗംഭീരമായിരുന്നു . ക്ഷേത്ര മൈതാനത്തെ ശിവശക്തി ഓഡിറ്റോറിയത്തിൽ ക്ഷേത്ര കലകൾ മാത്രം ഉൾപ്പെടുത്തി നടന്ന എല്ലാ പരിപാടികളും ഉന്നത നിലവാരം പുലർത്തി . കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായ പ്ലാനിങ്ങോടും ,ആസൂത്രണമികവോടും കൂടി നടത്തിയ എല്ലാ പരിപാടികളും ഭക്ത ജനങ്ങളുടേയും കലാസ്വാദകരുടേയും കയ്യടി നേടി . ഇതിനൊക്കെ പുറമേയാണ് ക്ഷേത്രത്തിലെ സ്വന്തം ആന തിരുനക്കര ശിവൻ വിവാദങ്ങൾ ഒന്നും തന്നെ ഇല്ലാതെ ആദ്യമായി 10 ദിവസവും ഉത്സവ ദിനങ്ങളിൽ തിടമ്പേറ്റിയത് . എന്നാൽ ഉത്സവം ഗംഭീരമായി മുന്നേറിയപ്പോൾ ചിലർ കള്ള പരാതികളും കള്ള പ്രചാരണങ്ങളുമായി ജില്ലാ ഭരണകൂടത്തെയും ദേവസ്വംബേർഡിനെയും സമീപിച്ചു . കലാപരിപാടികൾ സ്പോൺസർ ചെയ്തവരെ സ്പോൺസർഷിപ്പ് ചെയ്യുന്നതിൽ നിന്ന് വിലക്കാനും ശ്രമം നടന്നു , സ്വകാര്യ ആന മുതലാളിമാർ തിരുനക്കര ശിവൻ ഉത്സവത്തിന് ഇറങ്ങാതിരിക്കാൻ പതിവ് പോലെ പതിനെട്ട് അടവും പയറ്റി . എന്നാൽ ദേവസ്വം മാനേജരും ഭക്തരും ഒരിഞ്ച് പിന്നോട്ട് പോയില്ല.

ക്ഷേത്ര ഉപദേശക സമിതിയെ പുറത്ത് നിർത്തി ഗംഭീര ഉത്സവം ഒരുക്കിയ മാനേജരാണ് ഇപ്പോൾ തിരുനക്കരയിലെ താരം. ക്ഷേത്ര ഉപദേശക സമിതിക്കാകട്ടെ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലും