
സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നടപ്പാതയ്ക്കരികിലുള്ള ഓടയുടെ സ്ലാബ് മാറ്റിയിട്ട് അധികൃതർ.
സ്ലാബ് തകര്‍ന്ന് വീണിട്ടും യാഥാസമയം മാറ്റി സ്ഥാപിക്കാഞ്ഞതിനാൽ അപകടവസ്ഥയിലായിരുന്നു നടപ്പാത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയുടെ ഈ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി തേർഡ് ഐ ന്യൂസ് വാർത്ത പുറത്തുവിട്ട് 24മണിക്കൂറിനകം പുതിയ സ്ലാബ് ഇടുകയായിരുന്നു.
ദിവസവും ആയിരക്കണക്കിന് ജനങ്ങള്‍ നടന്ന് പോകുന്ന നടപ്പാതയ്ക്ക് അരികിലുള്ള ഓടയുടെ ശോചനീയാവസ്ഥ കണ്ടിട്ടും നഗരസഭയ്ക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല.
സ്ലാബിന് പകരം സമീപത്തുള്ള കച്ചവടക്കാര്‍ ആരോ കൊണ്ടുവച്ച പലക ഉപയോഗിച്ചായിരുന്നു ഓട മൂടിയിരുന്നത്.
പുതിയ സ്ലാബ് ഇട്ട് പ്രതിസന്ധി പരിഹരിച്ച നഗരസഭക്കും, അപകടങ്ങൾ ഉണ്ടാകാൻ കാത്ത് നിൽക്കാതെ യഥാസമയം ഓടയുടെ ശോചനീയാവസ്ഥ റിപ്പോർട്ട് ചെയ്ത തേർഡ് ഐ ന്യൂസിനും, നന്ദി അറിയിച്ച് നിരവധി ആളുകൾ രംഗത്തെത്തി.
തേർഡ് ഐ ന്യൂസ് ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത!
തിരുനക്കര ബസ് സ്റ്റാന്‍ഡിന് മുൻപിലെ ഓടയുടെ സ്ലാബ് തകർന്നിട്ട് മാസങ്ങൾ; പലകയിട്ട് മൂടി പ്രതിസന്ധി പരിഹരിച്ചു; ഒരാളെങ്കിലും ഓടയില്‍ വീണ് മരിക്കുകയോ , കാലൊടിയുകയോ ചെയ്താല്‍ മാത്രമേ ഇതൊക്കെ അധികൃതരുടെ കണ്ണില്‍ പെടുകയുള്ളോ? ആറടിയോളം താഴ്ചയുള്ള ഓടയിൽ വീണ് മരിക്കുന്നവർക്ക് അടക്ക് നഗരസഭ വക ” ഫ്രീ”!