തി​​രു​​ന​​ക്ക​​ര ബ​​സ്‌സ്റ്റാ​​ന്‍​​ഡ് ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​ലെ വ്യാ​​പാ​​രി​​ക​​ളെ ഒ​​ഴി​​പ്പിക്കൽ; നി​​ക്ഷി​​പ്ത​താ​​ത്​​പ​​ര്യ​​ങ്ങ​​ള്‍​​ക്കു​​വേ​​ണ്ടി വൈ​​സ് ചെ​​യ​​ര്‍​​മാനാണ് കെട്ടിടം പൊളിക്കലിനു പിന്നിലെന്ന ആരോപണവുമായി വ്യാപാരികൾ

Spread the love

കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര ബ​​സ്‌സ്റ്റാ​​ന്‍​​ഡ് ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​ലെ കെട്ടിടം പൊളിക്കലിനു പിന്നിൽ വൈസ് ചെയർമാന്റെ നി​​ക്ഷി​​പ്ത​താ​​ത്​​പ​​ര്യ​​ങ്ങ​​ളെന്ന് വ്യാ​​പാ​​രി​​ക​​ളു​​ടെ ആ​​രോ​​പ​​ണം. കൗ​​ണ്‍​സി​​ല്‍ ഒ​​റ്റ​​ക്കെ​​ട്ടാ​​യി തീ​​രു​​മാ​​നി​​ച്ചെ​​ന്നു കോ​​ട​​തി​​യെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ചാ​​ണു കെ​​ട്ടി​​ടം പൊ​​ളി​​ക്കാ​​ന്‍ അ​​നു​​മ​​തി വാ​​ങ്ങി​​യ​​ത്. കോ​​ട​​തി​​യി​​ല്‍ ന​​ല്‍​​കി​​യ രേ​​ഖ​​യി​​ല്‍ ഒ​​പ്പി​​ട്ട ഭ​​ര​​ണ​​പ​​ക്ഷ​​ത്തെ​​യ​​ട​​ക്കം പ​​ല കൗ​​ണ്‍​സി​​ല​​ര്‍​​മാ​​രും കെ​​ട്ടി​​ടം പൊ​​ളി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം അ​​റി​​ഞ്ഞി​​ട്ടി​​ല്ല.

video
play-sharp-fill

സ​​ബ്ക​​മ്മി​​റ്റി​​യി​​ല്‍ വ​ച്ചാ​​ണു വൈ​​സ്ചെ​​യ​​ര്‍​​മാ​​ന്‍ അ​​നു​​മ​​തി വാ​​ങ്ങി​​യ​​ത്. ഭ​​ര​​ണ​​പ​​ക്ഷ​​ത്തു​​ള്ള കൗ​​ണ്‍​സി​​ല​​ര്‍​​മാ​​രും കെ​​ട്ടി​​ടം പൊ​​ളി​​ക്കു​​ന്ന​​തി​​നെ​​തി​​രാ​​ണെ​​ന്നു വ്യാ​​പാ​​രി​​ക​​ള്‍ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു. പു​​തി​​യ കെ​​ട്ടി​​ടം പ​​ണി​​താ​​ല്‍ ഒ​​ഴി​​പ്പി​​ച്ച ക​​ട​​ക്കാ​​ര്‍​​ക്കു മു​​ന്‍​​ഗ​​ണ​​ന ന​​ല്‍​​കു​​മെ​​ന്നു പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും കൂ​​ടി​​യ വാ​​ട​​ക​​യി​​ല്‍ ക​​ട​​ക​​ളെ​​ടു​​ക്കാ​​ന്‍ ഈ ​​ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ള്‍​​ക്കു ക​​ഴി​​യി​​ല്ല.

ന​​ഗ​​ര​​സ​​ഭ​യ്​​ക്കു ജൂ​​ബി​​ലി സ്മാ​​ര​​ക മ​​ള്‍​​ട്ടി കോം​​പ്ല​​ക്സ് കം ​​ബ​​സ്ബേ പ​​ണി​​യാ​​നാ​​ണു കെ​​ട്ടി​​ടം പൊ​​ളി​​ക്കു​​ന്ന​​ത്. ഇ​​തി​​നാ​​യി 75 ല​​ക്ഷം ബ​​ജ​​റ്റി​​ല്‍ മാ​​റ്റി​​വ​​ച്ചി​​ട്ടു​​ണ്ട്. ആ​​രു​മെ​​തി​​ര്‍​​ക്കാ​​തി​​രി​​ക്കാ​​ന്‍ അ​​നു​​കൂ​​ല ഉ​​ത്ത​​ര​​വ് സ​​മ്പാ​​ദി​​ച്ച്‌ 2022 ജ​​നു​​വ​​രി വ​​രെ കാ​​ത്തി​​രു​​ന്നു. പ​​ത്ര​​ങ്ങ​​ളി​​ല്‍ വാ​​ര്‍​​ത്ത വ​​ന്ന​​പ്പോ​​ള്‍ മാ​​ത്ര​​മാ​​ണു ത​​ങ്ങ​​ള്‍ വി​​വ​​ര​​മ​​റി​​ഞ്ഞ​​ത്. അ​​തി​​നാ​​ല്‍ കേ​​സി​​ല്‍ ക​​ക്ഷി ചേ​​രാ​​നാ​​യി​​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഒ​​ന്നാം​​നി​​ല​​യി​​ല്‍ ചെ​​റു​​കി​​ട ക​​ച്ച​​വ​​ട​​ക്കാ​​രും ര​​ണ്ടും മൂ​​ന്നും നി​​ല​​ക​​ളി​​ല്‍ ഓ​​ഫീ​​സ് സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​ണു​​ള്ള​​ത്. കെ​​ട്ടി​​ടം പൊ​​ളി​​ക്കു​​ന്ന​​തോ​​ടെ വ​​ര്‍​​ഷ​​ങ്ങ​​ളാ​​യി ഇ​​വി​​ടെ ക​​ച്ച​​വ​​ടം ചെ​​യ്യു​​ന്ന വ്യാ​​പാ​​രി​​ക​​ളും അ​​വ​​രു​​ടെ കു​​ടം​​ബാം​​ഗ​​ങ്ങ​​ളും സ്റ്റാ​​ന്‍​​ഡി​​നെ ചു​​റ്റി​​പ്പ​​റ്റി ജീ​​വി​​ക്കു​​ന്ന​​വ​​രു​​മ​​ട​​ക്കം നി​​ര​​വ​​ധി​​പേ​​ര്‍ വ​​ഴി​​യാ​​ധാ​​ര​​മാ​​കും. ഓ​​ണം സീ​​സ​​ണ്‍ മു​​ന്നി​​ല്‍ ക​​ണ്ടു വാ​​യ്പ​​യെ​​ടു​​ത്തും മ​​റ്റു​​മാ​​ണു വ്യാ​​പാ​​രി​​ക​​ള്‍ സാ​​ധ​​ന​​ങ്ങ​​ളി​​റ​​ക്കി​​യ​​ത്. കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി നീ​​ങ്ങി​​യ​​തി​​ന്‍റെ പ്ര​​തീ​​ക്ഷ​​യി​​ല്‍ കാ​​ത്തി​​രു​​ന്ന ത​​ങ്ങ​​ള്‍​​ക്ക് ന​​ഗ​​ര​​സ​​ഭ​​യു​​ടെ തീ​​രു​​മാ​​നം വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്നു വ്യാ​​പാ​​രി​​ക​​ള്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

മ​​ര്‍​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. ഖാ​​ദ​​ര്‍, എ​​ക്സി​​ക്യൂ​​ട്ടീ​​വ്ക​​മ്മി​​റ്റി​​യം​​ഗം സ​​ന്തോ​​ഷ് വ​​ര്‍​​ഗീ​​സ്, വ്യാ​​പാ​​രി​​ക​​ളാ​​യ എ​​സ്. ബൈ​​ജു, ആ​​ര്‍. ര​​വി, അ​​ബൂ​​ബ​​ക്ക​​ര്‍, എ.​​എ. തോ​​മ​​സ്, മാ​​ത്യു നൈ​​നാ​​ന്‍, പി.​​ബി. ഗി​​രീ​​ഷ് എ​​ന്നി​​വ​​ര്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.