video
play-sharp-fill

തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടമുറികൾ നഗരസഭ  സീൽ ചെയ്യുന്നു ;സ്ഥലത്ത് വൻ പോലീസ് സന്നാഹം

തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടമുറികൾ നഗരസഭ സീൽ ചെയ്യുന്നു ;സ്ഥലത്ത് വൻ പോലീസ് സന്നാഹം

Spread the love

കോട്ടയം :തിരുനക്കര ബസ് സ്റ്റാൻഡിലെ കടമുറികൾ നഗര സഭ സീൽ ചെയ്തു. ഹൈക്കോടതി ഈ മാസം ഒൻപതാം തീയതി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായാണ് നഗരസഭാ അധികൃതർ കട മുറികൾ അടച്ചു പൂട്ടിയത്, തിങ്കളാഴ്ച കടമുറികൾ ഒഴിയാനാണ് നഗര സഭ വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നത്.

കടയ്ക്കുള്ളിൽ സാധനങ്ങൾ സ്റ്റോക്കുള്ള വ്യാപാരികൾ തിങ്കളാഴ്ചയ്ക്കുള്ളിൽ സാധങ്ങൾ മാറ്റിയ ശേഷം മുറി പൂട്ടി താക്കോൽ നൽകണമെന്ന് നഗരസഭാ അധികൃതർ വ്യാപാരികളെ അറിയിച്ചിട്ടുണ്ട്. വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ട്. എന്നാൽ സംഘർഷാവസ്ഥയില്ല.