തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 15 ന് കൊടിയേറും
സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര ഉത്സവം മാർച്ച് 15 ന് കൊടിയേറും. 24 ന് ആറാട്ടോട് കൂടി അവസാനിക്കും. ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം ഈ വർഷം ഉണ്ടാകില്ല.
22 ന് വലിയ വിളക്ക് , 23 ന് പള്ളിവേട്ട തുടങ്ങിയ ചടങ്ങുകൾ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ഉത്സവം നടക്കുക. ക്ഷേത്ര മതിൽക്കെട്ടിന് വെളിയിൽ പതിവ് ആഘോഷങ്ങളും , എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രമതിൽ കെട്ടിനുള്ളിൽ പ്രത്യേകം തയാറാക്കിയിട്ടുള്ള സ്റ്റേജിൽ വൈകിട്ട് അഞ്ച് മണി മുതൽ ഒൻപത് മണി വരെ ക്ഷേത്ര കലകൾ അവതരിപ്പിക്കുന്നതിന് അനുവാദം നൽകും. ഒരു ആനയെ മാത്രം പങ്കെടുപ്പിച്ച് ക്ഷേത്ര ചടങ്ങുകൾ നടത്തും.
തിരുനക്കര ക്ഷേത്ര ഉത്സവത്തോട് അനുബഡിച്ച് ക്ഷേത്ര കലകൾ വഴിപാടായി അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ക്ഷേത്രവുമായി നേരിട്ടോ ഫോണിലൂടെയോ അപേക്ഷ നൽകണമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി . മോഹനൻ നായർ അറിയിച്ചു. ഫോൺ – 94952 70 134