video
play-sharp-fill
തിരുനക്കര മൈതാനവും, ബസ് സ്റ്റാൻഡും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല; ഉടമസ്ഥാവകാശമുള്ള പല വസ്തുക്കളുടേയും ആധാരം നഗരസഭയിൽ കാണാനില്ല ; ആധാരം കൈവശമില്ലാത്ത തിരുനക്കര ബസ്റ്റാൻഡിന് ലോൺ നൽകാൻ ബാങ്കുകൾ തയ്യാറാകില്ല; ഇതോടെ തിരുനക്കര ബസ്റ്റാൻഡ് സ്വപ്നമായി മാറും;  ആടിയുലയുന്ന നഗരസഭയിൽ നടക്കുന്നത് കടുംവെട്ട്

തിരുനക്കര മൈതാനവും, ബസ് സ്റ്റാൻഡും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല; ഉടമസ്ഥാവകാശമുള്ള പല വസ്തുക്കളുടേയും ആധാരം നഗരസഭയിൽ കാണാനില്ല ; ആധാരം കൈവശമില്ലാത്ത തിരുനക്കര ബസ്റ്റാൻഡിന് ലോൺ നൽകാൻ ബാങ്കുകൾ തയ്യാറാകില്ല; ഇതോടെ തിരുനക്കര ബസ്റ്റാൻഡ് സ്വപ്നമായി മാറും; ആടിയുലയുന്ന നഗരസഭയിൽ നടക്കുന്നത് കടുംവെട്ട്

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ തിരുനക്കര മൈതാനവും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല. പുതിയ ബസ്റ്റാൻഡ് കെട്ടിടം നിർമ്മിക്കുന്നതിനായി പൊളിച്ചുമാറ്റിയ പഴയ തിരുനക്കര ബസ് സ്റ്റാൻഡിനും നഗരസഭയുടെ കൈവശം ആധാരമില്ല.

ആധാരം ഇല്ലാത്ത വസ്തുവിന് ബാങ്കുകൾ ലോൺ നൽകാൻ തയ്യാറാകില്ല.
ഇതോടെ പുതിയ ബസ്റ്റാൻഡ് കെട്ടിടം 5 നിലയിൽ നിർമ്മിക്കും എന്ന് വീരവാദം പറയുന്നത് സ്വപ്നമായി മാറും. തിരുനക്കര ബസ്റ്റാന്റിന്റെ പടിഞ്ഞാറെ മൂലയിൽ ഹോട്ടൽ ഉടമകൾ വസ്തു കയ്യേറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി 25 വർഷത്തിലേറെ പഴക്കമുള്ള ഫയൽ ആയതിനാൽ തപ്പിയിട്ട് കിട്ടുന്നില്ല എന്നായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാമ്മൻമാപ്പിള ഹാളും, തിരുനക്കര മൈതാനവും, നെഹ്റു സ്റ്റേഡിയവുമെല്ലാം അനധികൃതമായി നഗരസഭ വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കുകയാണ്. വർഷങ്ങളായി കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നഗരസഭയ്ക്ക് ലഭിച്ചത്. ഇവയുടെയൊക്കെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഒരു രേഖയും നഗരസഭയുടെ കൈയ്യിലില്ല. അതു കൊണ്ട് തന്നെ ഭൂനികുതിയും (കരം) അടയ്ക്കുന്നില്ല.
ഉടമസ്ഥാവകാശമുള്ള വസ്തുക്കളുടെയാകട്ടെ പലതിൻ്റെയും ആധാരവും നഗരസഭയിൽ കാണാനില്ലെന്നത് ഞെട്ടിക്കുന്ന വിവരമാണ്.

ഇവ എവിടെയാണെന്ന് അധികൃതർക്ക് യാതൊരു അറിവും ഇല്ല. നഗരസഭയ്ക്ക് എവിടെല്ലാം വസ്തുക്കളുണ്ടെന്നോ, ഏതെല്ലാം വസ്തുവിന് ആധാരവും മറ്റ് പ്രമാണങ്ങളുമുണ്ടെന്നോ ആർക്കും ഒരു നിശ്ചയവുമില്ല. ഇതിനൊന്നും കൃത്യമായ രേഖകളും നഗരസഭയിലില്ല.

വസ്തുക്കളുടെ കൃത്യമായ കണക്കും രേഖകളും ഇല്ലാത്തതു കൊണ്ട് തന്നെ ആരെങ്കിലും വസ്തുക്കളുടെ അതിര് കൈയേറിയാലും കുറ്റം പറയാനാവില്ല. ഇത്തരത്തിൽ നഗരപരിധിയിൽ തന്നെ കോടികളുടെ വസ്തുക്കൾ സ്വകാര്യ വ്യക്തികൾ കൈയ്യേറിക്കഴിഞ്ഞു. ഈ കയ്യേറ്റത്തിന് പിന്നിൽ നഗരത്തിലെ ചില ഉന്നതന്മാരുടെ ഒത്താശയുമുണ്ട്.