
തിരുനക്കര കരയോഗത്തിലെ പത്തുലക്ഷം രൂപ വിവാദം: ആരോപണം അടിസ്ഥാന രഹിതമെന്നു കരയോഗം സെക്രട്ടറി; തീരുമാനം എടുത്തത് പൊതുയോഗം ചേർന്ന്; അക്ഷേപം ഉന്നയിക്കുന്നവർ പൊതുയോഗത്തിൽ എത്താത്തവർ
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര 685 ആം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പത്തു ലക്ഷം രൂപയുടെ തിരിമറി നടന്നതായുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നു കരയോഗം സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു. കരയോഗത്തിന്റെ ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപയുടെ തിരിമറി നടത്തിയതായി കഴിഞ്ഞ ദിവസം കരയോഗത്തിലെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് കരയോഗം സെക്രട്ടറി ഇപ്പോൾ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
2019 മേയ് 1 നു ചേർന്ന കമ്മിറ്റിയുടെയും മേയ് അഞ്ചിനു ചേർന്ന പൊതുയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തത്. കമ്മിറ്റിയും പൊതുയോഗവും എടുത്ത തീരുമാനത്തിൽ പ്രസിഡന്റും, സെക്രട്ടറിയും, ട്രഷററും സംയുക്തമായി ഒപ്പു വയ്ക്കുകയും സീൽ ചെയ്യുകയും ചെയ്താണ് പത്തു ലക്ഷം രൂപ പിൻവലിച്ചത്. കെട്ടിടം നവീകരണം സംബന്ധിച്ചു കരയോഗാംഗങ്ങളിൽ നിന്നും നാളിതുവരെ ഒരു പരാതിയോ അക്ഷേപമോ ലഭിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവീകരണം സംബന്ധിച്ചുള്ള വരവ് ചിലവ് കണക്കുകൾ 2019 ഫെബ്രുവരി മുതൽ 2020 ജനുവരി വരെയുള്ള കണക്കുകൾ കമ്മിറ്റിയിലും മാസാന്ത്യ യോഗങ്ങളിലും അവതരിപ്പിച്ച് അംഗീകാരം വാങ്ങിയിട്ടുള്ളതും തുടർന്നു പ്രസിഡന്റ് സെക്രട്ടറി ട്രഷറർ എന്നിവർ ഒപ്പിട്ട മിനിറ്റ്‌സുകളും ഉള്ളതാണ്. പ്രസിഡന്റ് സെക്രട്ടറി ട്രഷറർ എന്നിവർ ഒപ്പിട്ടാണ് ചെക്കുകൾ കൈമാറുന്നത്. ഏത് സാമ്പത്തിക ഇടപാട് ആയാലും ഈ മൂന്ന് പേരും ചെക്കിൽ ഒപ്പിടാതെ ഒരിടപാടും നടക്കില്ലന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ.
നാലു ലക്ഷം രൂപയുടെ ആക്ഷേപത്തിന് യാതൊരു അടിസ്ഥാനം ഇല്ലാത്തതാണ്.
നാലു വനിതാ അംഗങ്ങൾ ലോൺ എടുത്ത് ജനറേറ്റർ വാങ്ങുന്നതിന്റെ കടമായി കരയോഗം നിബന്ധനകൾ പാലിച്ച് മാത്രമേ ഈ തുക കരയോഗം അക്കൗണ്ടിൽ വരവ് വയ്ക്കാവുള്ളൂ എന്ന് യൂണിയനിൽ നിന്നും നിർദേശം ഉണ്ടായി. എന്നാൽ, വികസന വിരോധികളായ ചിലർ യൂണിയനുമായി ഒരു വട്ടം കൂടി ചർച്ച ചെയ്ത് തുടർന്നു കൂടുന്ന കമ്മിറ്റിയിൽ തീരുമാനിക്കാം എന്നു പറഞ്ഞാണ് കമ്മിറ്റി യോഗം അവസാനിച്ചത്.
എന്നാൽ, തുടർന്ന് ഒൻപത് അംഗങ്ങൾ രാജി വച്ച സാഹചര്യത്തിൽ ഈ തുക താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ അടച്ചിട്ടുള്ളതാണ്. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെയും താലൂക്ക് യൂണിയൻ സെക്രട്ടറിയുടെയും ആഹ്വാനപ്രകാരമാണ് കൊവിഡ് 19 കാലത്ത് കരുതലോടെ കരയോഗം എന്ന സാന്ത്വന പദ്ധതി നടപ്പിലാക്കിയത്. ഇതു സംബന്ധിച്ചു സംഭാവന നൽകിയ അംഗങ്ങൾക്കോ സഹായം വാങ്ങിയവർക്കോ യാതൊരു പരാതിയും ഇല്ലാത്തതാണ്.
ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനകളിൽ ചിലർ രാജി വയ്ക്കുന്ന പക്ഷം ഇതുപോലെ രാജി വയ്ക്കാത്ത അംഗങ്ങൾ അടിയന്തര കാര്യങ്ങൾ ചെയ്തു പോരുന്നതാണ് നാട്ടിലെ പതിവ്. വിവാഹം മരണം എന്നിവ മാറ്റി വയ്ക്കാൻ പറ്റുന്ന ചടങ്ങുകൾ അല്ലാത്തതിനാൽ നിലവിൽ ഈ സംവിധാനം തുടരുന്നു. വികസന വിരോധികൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നൂറു ശതമാനം കളവാണ് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് നവീകരിച്ച മനോഹരമായ കെട്ടിടത്തിന്റെ പ്രധാന ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വന്നിട്ടുള്ളത്.
സദ്ദുദ്ദേശത്തോടെ പൂർത്തിയാക്കിയ ഈ പ്രവർത്തികളെ നല്ല മനസുകൾ അംഗീകരിക്കുമ്പോൾ ചില തല്പരകക്ഷികൾ എതിർക്കുന്നത് സ്വാഭാവികമാണ്. നിലവാരമില്ലാത്ത ആരോപണങ്ങളെ അതേ അർത്ഥത്തിൽ തള്ളിക്കളയുന്നതിനോടൊപ്പം ഇനിയും ഇതുപോലുള്ള സൽപ്രവർത്തികൾക്ക് തുടരുമെന്നും കരയോഗം അഗങ്ങൾക്ക് ഉറപ്പു നൽകുന്നതായും സെക്രട്ടറി ആർ.വേണുഗോപാൽ അറിയിച്ചു.