സ്വന്തം ലേഖകൻ
രാജകുമാരി ∙ ശാന്തൻപാറ കോരംപാറയിൽ വിഷം ഉള്ളിൽ ചെന്നു മരിച്ചനിലയിൽ കണ്ടെത്തിയ 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശാന്തൻപാറ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ 19നാണ് കുട്ടിയെ തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചത്.
പെൺകുട്ടിയുടെ പിതാവ് രണ്ടു വർഷം മുൻപ് ജീവനൊടുക്കിയതാണ്. പെൺകുട്ടിയും തോട്ടം തൊഴിലാളിയായ അമ്മയുമാണ് കോരംപാറയിലെ വീട്ടിൽ താമസിച്ചിരുന്നത്. അമ്മയുമായി പിണങ്ങിയ കുട്ടി വല്യമ്മയുടെ വീട്ടിലേക്കു പോയെന്നും അവിടെയാണ് ഉറങ്ങിയതെന്നും പൊലീസ് പറയുന്നു. ഉറങ്ങുന്നതിനിടെ കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും വന്നതു ശ്രദ്ധയിൽ പെട്ട വല്യമ്മ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ പ്രദേശവാസികള്‍ ദുരൂഹത ആരോപിച്ചതോടെ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. കഴിഞ്ഞദിവസം പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി അറിയുന്നത്. സംഭവുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ മാതാവിനെ കൂടുതല്‍ ചോദ്യംചെയ്യും. യഥാര്‍ഥ പ്രതിയെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികളും രംഗത്തെത്തിയതോടെ ശാന്തന്‍പാറ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.