video
play-sharp-fill
തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബാത്ത്‌റൂമിൽ മരിച്ചത് സ്വവർഗപ്രണയത്തെ തുടർന്ന്: ആൺകുട്ടികളുമായി അടുക്കാൻ അനുവദിക്കാതെ 24 കാരിയായ യുവതി സമ്മർദത്തിലാക്കി; പെൺകുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം യുവതിയെ കുടുക്കി

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബാത്ത്‌റൂമിൽ മരിച്ചത് സ്വവർഗപ്രണയത്തെ തുടർന്ന്: ആൺകുട്ടികളുമായി അടുക്കാൻ അനുവദിക്കാതെ 24 കാരിയായ യുവതി സമ്മർദത്തിലാക്കി; പെൺകുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം യുവതിയെ കുടുക്കി

തേർഡ് ഐ ക്രൈം

തൃശൂർ: തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീടിന്റെ ബാത്ത്‌റൂമിൽ തൂങ്ങി മരിച്ച സംഭവത്തിൽ നിർണ്ണായകമായ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ബാത്ത് റൂമിൽ തൂങ്ങി മരിച്ചത് സ്വവർഗ പ്രണയിനിയുടെ സമ്മർദത്തെ തുടർന്നാണ് എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തിനെ പിടികൂടി മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് ഇതു സംബന്ധിച്ചുള്ള വിവരം പുറത്തായത്്.

കഴിഞ്ഞ ദിവസമാണ് പതിനാലുകാരിയായ പെൺകുട്ടിയെ വീടിന്റെ ബാത്ത് റൂമിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വരന്തരപ്പിള്ളി ചക്കുങ്ങൽ വീട്ടിൽ അഭിരാമിയാണ് (24) അറസ്റ്റിലായത്. യുവതിക്കെതിരെ പോക്‌സോ കേസും ആത്മഹത്യ പ്രേരണാകുറ്റവും ചുമത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞയാഴ്ച തൃശൂരിൽ തിരുവമ്പാടിക്ക് സമീപം വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ സൗഹൃദങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അഭിരാമിയിലെത്തിയത്. ഫോണിൽനിന്ന് പെൺകുട്ടിയുമൊത്തുള്ള ചിത്രങ്ങളും ലഭിച്ചു.

മരിച്ച കുട്ടിക്ക് മറ്റൊരു ആൺകുട്ടിയുമായുള്ള സൗഹൃദം വിലക്കിയതിലെ മാനസിക സമ്മർദമാണ് ആത്മഹത്യക്കിടയാക്കിയതെന്നാണ് കണ്ടെത്തൽ.