
സ്വന്തം ലേഖകൻ
കോട്ടയം: വോട്ടെണ്ണന്നൽ ദിനമായ മെയ് രണ്ടിന് ആഹ്ളാദപ്രകടനവും പൊതുയോഗവും ആഘോഷ പരിപാടികളും നിരോധിക്കണമെന്നും, വോട്ടെണ്ണൽ കേന്ദ്രങ്ങളിലും, പരിസരത്തും, സ്ഥാനാർത്ഥികളും, ബൂത്ത് ഏജൻ്റുമാരും, ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരുമൊഴികെ മറ്റുള്ളവരെ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട്, പൊതുപ്രവർത്തകനും തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററുമായ ഏ.കെ ശ്രീകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണ സമയത്ത് കൊവിഡ് കണക്ക് പ്രതിദിനം 1500 ൽ താഴെയായിരുന്നു. എന്നാൽ , വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോവിഡ് പ്രതിദിന കണക്ക് കുതിച്ചുയർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ മാത്രം 26995 പേർക്ക് കോവിഡ് ബാധയുണ്ടായി.
തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് പ്രചാരണം നടന്നത്.
വോട്ടെണ്ണൽ ദിനത്തിലും ഇത് ആവർത്തിക്കപ്പെട്ടാൽ കേരളത്തിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാകും എന്ന കാര്യത്തിൽ തർക്കം വേണ്ട. ശ്രീകുമാറിന് വേണ്ടി അഭിഭാഷകനായ കെ. രാജേഷ് കണ്ണൻ ഹാജരാകും