video
play-sharp-fill

Friday, May 16, 2025
Homeflashതേര്‍ഡ് ഐ ന്യൂസിന്റെ നവീകരിച്ച ഓഫീസിന്റെയും സ്റ്റുഡിയോയുടേയും നാളെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവച്ചു; ചടങ്ങ് മാറ്റിവച്ചത്...

തേര്‍ഡ് ഐ ന്യൂസിന്റെ നവീകരിച്ച ഓഫീസിന്റെയും സ്റ്റുഡിയോയുടേയും നാളെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവച്ചു; ചടങ്ങ് മാറ്റിവച്ചത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍; അശാസ്ത്രീയമായ കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയില്‍ വരെ പോരാടിയ തേര്‍ഡ് ഐ ന്യൂസിന്റെ വാക്കും പ്രവര്‍ത്തിയും ഒന്ന് തന്നെ..!

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: തേര്‍ഡ് ഐ ന്യൂസിന്റെ നവീകരിച്ച ഓഫീസിന്റെയും സ്റ്റുഡിയോയുടെയും ഉദ്ഘാടനം  മാറ്റിവച്ചു. ഞായറാഴ്ചയിലെ സമ്പൂർണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് നാളെ നടക്കാനിരുന്ന ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചത്.

മാറ്റി വച്ച ചടങ്ങ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നാല് വര്‍ഷമായി തേര്‍ഡ് ഐ ന്യൂസ് ലൈവ് ഓണ്‍ലൈന്‍ ദൃശ്യമാധ്യമ രംഗത്ത് സത്യസന്ധവും നിഷ്പക്ഷവുമായി പ്രവര്‍ത്തിച്ച് വരികയാണ്.

ഇന്നത്തെ വാര്‍ത്ത നാളത്തെ ചരിത്രമാണെന്ന ബോധ്യത്തോടെയാണ് നാളിതുവരെ തേര്‍ഡ് ഐ ന്യൂസ് പ്രവര്‍ത്തിച്ചിട്ടുള്ളത്. 72മണിക്കൂറിനകം എടുത്തിട്ടുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉള്ളവർ മാത്രമേ കടകളിലും മറ്റ് സ്ഥാപനങ്ങളിലും പോകാവൂ എന്ന സർക്കാരിന്റെ അശാസ്ത്രീയമായ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ നിയമപോരാട്ടം  നടത്തിയ പാരമ്പര്യമാണ് തേര്‍ഡ് ഐ ന്യൂസിനുള്ളത്.

നിയമസംവിധാനങ്ങളും നിയന്ത്രണങ്ങളും പൂർണമായും പാലിച്ചു കൊണ്ടാകണം പുതിയ തുടക്കം എന്ന് ഞങ്ങൾക്ക് അതിയായ നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് ഉത്ഘാടന ചടങ്ങ് അണുവിട ആലോചിക്കാതെ തിങ്കളാഴ്ച്ചയിലേക്ക്  മാറ്റിവച്ചത്.

നവീകരിച്ച സ്റ്റുഡിയോയുടെയും നൂതന സാങ്കേതിക വിദ്യകളുടെയും പിന്‍ബലത്തോടെ വാര്‍ത്തകള്‍ കൂടുതല്‍ മികവുറ്റതാക്കി വായനക്കാരിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നാളിതുവരെ ഞങ്ങളോടൊപ്പം നിന്ന പ്രിയവായനക്കാരുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments