കേരളത്തിന് ദീപാവലി സമ്മാനം; കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത്; ചെന്നൈ – ബംഗളൂരു -എറണാകുളം റൂട്ടില്‍ ഓടും
സ്വന്തം ലേഖകൻ
പാലക്കാട്: കേരളത്തിലേക്കു പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ – ബംഗളൂരു -എറണാകുളം റൂട്ടിലാണ് പുതിയ വന്ദേഭാരത്. ഉടന്‍ തന്നെ ഇതു സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്‌സ്പ്രസ് വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുക. സമയക്രമം പുറത്തുവിട്ടിട്ടില്ല. കേരളത്തില്‍ നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്. തിരുവനന്തപുരം – കാസര്‍ക്കോട് റൂട്ടില്‍ ഓടുന്ന ഈ വണ്ടികളില്‍ രാജ്യത്തെ തന്നെ മികച്ച ഒക്കുപ്പന്‍സിയാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയ ശേഷം മറ്റു ട്രെയിനുകള്‍ പിടിച്ചിടുകയാണെന്നും തിരക്കു വര്‍ധിച്ചെന്നുമുള്ള പരാതികള്‍ വ്യാപകമാവുന്നതിനിടെയാണ് പുതിയ വന്ദേഭാരത് വരുമെന്ന റിപ്പോര്‍ട്ട്.