video
play-sharp-fill

നഗരസഭ പാർക്കിംഗ് മൈതാനത്തെ അനധികൃത പരസ്യക്കച്ചവടം അവസാനിപ്പിച്ചു: പാർക്കിംഗ് ഗ്രൗണ്ടിൽ ഇനി കാർ കമ്പനിയുടെ പരസ്യം വേണ്ടെന്ന് നഗരസഭ; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാട്ക്

നഗരസഭ പാർക്കിംഗ് മൈതാനത്തെ അനധികൃത പരസ്യക്കച്ചവടം അവസാനിപ്പിച്ചു: പാർക്കിംഗ് ഗ്രൗണ്ടിൽ ഇനി കാർ കമ്പനിയുടെ പരസ്യം വേണ്ടെന്ന് നഗരസഭ; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാട്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയുടെ പഴയ പാർക്കിംഗ് മൈതാനത്തെ അനധികൃത പരസ്യക്കമ്പനികളുടെ കച്ചവടം അവസാനിപ്പിച്ച് നഗരസഭ. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കമ്പനികൾക്ക് പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കു നൽകിയതിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയതിനു പിന്നാലെയാണ് നഗരസഭ ഇവരെ ഒഴിവാക്കാൻ നടപടിയെടുത്തത്.


കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കമ്പനികൾ ഇവിടെ താല്കാലിക ഷെഡ് പണിത് വാഹനങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇതോടെ നഗര പരിധിയിൽ എത്തുന്ന വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യൻ സൗകര്യമില്ലാതെയായി. ഇതോടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇതിനെതിരെ വാർത്ത നൽകിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന പ്രശ്നത്തിൽ ഇടപെടുകയും അന്വേഷണം നടത്താൻ നിർദേശിക്കുകയും ചെയ്തു.  
നഗരസഭയിൽ നിന്നും പാർക്കിംഗ് മൈതാനത്തിന്റെ കരാർ എടുത്തിരിക്കുന്ന ആളാണ് ഈ മൈതാനം സ്വകാര്യ കമ്പനികൾക്ക് വാടകയ്ക്ക് നൽകിയിരുന്നത്. കാറുകളുടെയും, ഡീലർമാരുടെയും പരസ്യത്തിനായി നിശ്ചിത തുക ഈടാക്കിയാണ് ഇയാൾ മൈതാനം വിട്ടു നൽകിയിരുന്നത്. നഗരസഭ അധികൃതരാകട്ടെ ഇത്തരം നിയമലംഘനം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചിരിക്കുകയായിരുന്നു. തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയതിനു തൊട്ടുപിന്നാലെ നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ച് താല്കാലിക ഷെഡ് പൊളിച്ചുമാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
തിരുനക്കര മൈതാനം അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരിക്കുന്നതിനാൽ നിലവിൽ പഴയ പച്ചക്കറി മാർക്കറ്റ് മൈതാനത്ത് മാത്രമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു ക്രമീകരണമുള്ളത്. ഇവിടെയാണ് ഇപ്പോൾ ഇത്തരത്തിൽ അനധികൃത സൗകര്യങ്ങൾ ഒരുക്കി നൽകിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group