play-sharp-fill
ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസിന്റെ കൈത്താങ്ങ്; ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസിന്റെ കൈത്താങ്ങ്; ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈ താങ്ങുമായി തേർഡ് ഐ ന്യൂസ് ലൈവ്. ജില്ലാ പൊലീസിന്റെ സഹായത്തോടെയാണ് തേർഡ് ഐ ന്യൂസ് സംഘം വിവിധ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്തത്. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള അഭ്യുദയ കാംഷികളിൽ നിന്നാണ് തേർഡ് ഐ ന്യൂസ് സംഘം സാധനങ്ങൾ ശേഖരിച്ചത്.


അരി , പഞ്ചസാര , ബിസ്‌ക്കറ്റ് , ചപ്പാത്തി, ഏത്തപ്പഴം , ബെഡ്ഷീറ്റുകൾ , സാനിറ്ററി നാപ്കിനുകൾ എന്നിവയെല്ലാം വിതരണം ചെയ്തു. സംക്രാന്തി പളളിപ്പുറം പള്ളി ഹാൾ 300 കുടുംബങ്ങൾക്ക് , വെള്ളൂപ്പറമ്പ് വിദ്യാധിരാജ സ്‌കൂൾ , പാറമ്പുഴ ഇഞ്ചേരിക്കുന്ന് ഗാന്ധി സേവാ ഗ്രാം എന്നിവിടങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവ് സംഘം പ്രഭാതഭക്ഷണം വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ക്യാമ്പുകളിലായി അഞ്ഞൂറിലേറെ ആളുകളാണ് കഴിയുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശാനുസരണം ഇദേഹത്തിന്റെ സ്‌ക്വാഡ് അംഗങ്ങളാണ് തേർഡ് ഐ ന്യൂസ് ലൈവ് ടീമിനൊപ്പം വാഹനങ്ങളിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയത്. ഈ ക്യാമ്പുകളിൽ ഏറ്റുമാനൂർ സിഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്.ഈ ക്യാമ്പുകളിലെ താമസക്കാർക്ക് ഇനി വസ്ത്രങ്ങളും , പുതപ്പും , സാനിറ്ററി നാപ്കിൻസും, അടിവസ്ത്രങ്ങളുമാണ് ആവശ്യം. ഇത് ശേഖരിക്കുന്നതിനുള്ള ശ്രമം തേർഡ് ഐ ന്യൂസ് ആരംഭിച്ചിട്ടുണ്ട്.  ഇങ്ങനെയുള്ള സാധനങ്ങൾ തന്ന് സഹായിക്കാൻ താല്പര്യം ഉള്ളവർ ഞങ്ങളെ അറിയിക്കുക. കോട്ടയം സമീപ പ്രദേശത്ത് എവിടെയാണെങ്കിലും ഞങ്ങൾ വന്ന് ശേഖരിക്കുന്നതാണ്. phn: 9847200864, 9446501111