video
play-sharp-fill
കോട്ടയം നഗരത്തിൽ വ്യാപകമായി  അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായുള്ള തേർഡ് ഐ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ  മായ ചേച്ചിയും, അനുപമയും, സജനയും  “കട പൂട്ടി ” നാട് വിട്ടു; സ്പായുടെ മറവിൽ  അനാശാസ്യം നടത്തിയിരുന്ന ചാലുകുന്നിലെ ഓർക്കിഡ് സ്പാ പൂട്ടി ഉടമയും ജീവനക്കാരും മുങ്ങി; ഓർക്കിഡ് സ്പാ പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെ

കോട്ടയം നഗരത്തിൽ വ്യാപകമായി അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായുള്ള തേർഡ് ഐ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ മായ ചേച്ചിയും, അനുപമയും, സജനയും “കട പൂട്ടി ” നാട് വിട്ടു; സ്പായുടെ മറവിൽ അനാശാസ്യം നടത്തിയിരുന്ന ചാലുകുന്നിലെ ഓർക്കിഡ് സ്പാ പൂട്ടി ഉടമയും ജീവനക്കാരും മുങ്ങി; ഓർക്കിഡ് സ്പാ പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെ

കോട്ടയം: നഗരത്തിൽ വ്യാപകമായി അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായുള്ള തേർഡ് ഐ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ അനാശാസ്യകേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ മായ ചേച്ചിയും, അനുപമയും, സജനയും “കട പൂട്ടി ” നാട് വിട്ടു.

നഗരഹൃദയത്തിൽ തിരുനക്കര ക്ഷേത്രത്തിന് സമീപം സജന അനാശാസ്യകേന്ദ്രം നടത്തിയിരുന്ന വീട് നാല് ദിവസമായി പൂട്ടിക്കിടക്കുകയാണ്. വാർത്ത പുറത്തുവന്നതിന് പിന്നാലെ വീട് പൂട്ടി സജന മുങ്ങിയതായാണ് ലഭിക്കുന്ന വിവരം.

സ്പായുടെ മറവിൽ അനാശാസ്യം നടത്തിയിരുന്ന ചാലുകുന്നിലെ ഓർക്കിഡ് സ്പായും അടച്ച് പൂട്ടി ഉടമയും ജീവനക്കാരും മുങ്ങിയിരിക്കുകയാണ്. നഗരത്തിൽ സ്പായുടെ മറവിൽ അനാശാസ്യം നടക്കുന്നതായുള്ള തേർഡ് ഐ ന്യൂസ് വാർത്തകൾക്ക് പിന്നാലെ സ്ഥാപനം പൂട്ടി ജീവനക്കാരും ഉടമയും മുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓർക്കിഡ് സ്പാ കോട്ടയം നഗരത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു. ഇക്കാലമത്രയും ഓർക്കിഡ് പ്രവർത്തിച്ചിരുന്നത് മുനിസിപ്പൽ ലൈസൻസ് ഇല്ലാതെയാണ്. ഇതിന് പിന്നിൽ നഗരത്തിലെ ചില ഉന്നതർ ഒത്താശ ചെയ്തു കൊടുത്തിരുന്നതായാണ് ലഭിക്കുന്ന സൂചന.

ഇതോടെ നഗരമധ്യത്തിൽ സ്പായുടെ മറവിൽ മാംസക്കച്ചവടം നടക്കുന്നത് അധികൃതരുടെ ഒത്താശയോടെയെന്ന് തെളിയുകയാണ്.
സ്പായുടെ ബോർഡ് വെച്ച് നഗരത്തിൽ പ്രവർത്തിക്കുന്ന ഒറ്റ സ്ഥാപനത്തിനും മുനിസിപ്പൽ ലൈസൻസ് ഇല്ലെന്നതാണ് യാഥാർത്ഥ്യം.

കോട്ടയം നഗരമധ്യത്തിൽ ടി ബി റോഡിലും കെഎസ്ആർടിസി കഴിഞ്ഞുള്ള പ്രമുഖ വസ്ത്ര സ്ഥാപനത്തിൻ്റെ പുറകിലുമുള്ള സ്പായിലും മസാജിംഗിൻ്റെ മറവിൽ നടക്കുന്നത് അനാശാസ്യമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് തേർഡ് ഐ ന്യൂസിന് ലഭിച്ചിരിക്കുന്നത്.

ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനികളടക്കമുള്ളവർ സ്പാകളിൽ എത്തുന്നുണ്ട്.
ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് ഇത്തരത്തിൽ സെക്‌സ് ട്രേഡിംഗില്‍ അകപ്പെട്ടിരിക്കുന്നത്.

മറ്റ് ജില്ലകളില്‍ നിന്ന് ഉപരി പഠനത്തിനായും, ഇടത്തരം സ്ഥാപനങ്ങളിൽ ജോലിക്കായും കോട്ടയത്ത് എത്തി വിവിധ ഹോസ്റ്റലുകളിൽ കഴിയുന്ന പെൺകുട്ടികളാണ് ശരീര വില്‍പ്പനയ്ക്ക് തയ്യാറാകുന്നത്. ആഡംബര ജീവിതം നയിക്കുന്നതിനായി പണം കണ്ടെത്തുന്നതിനായാണ് പെൺകുട്ടികൾ സെക്സ് ട്രേഡിംഗിൻ്റെ ഭാഗമാകുന്നത്.

മണിക്കൂറിന് 5000 മുതൽ 7000 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്. പെണ്‍കുട്ടികളുടെ ഫോട്ടോ കാണിക്കുകയോ, അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി കാണിച്ച്‌ കൊടുക്കുകയോ ചെയ്യും. പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ പറഞ്ഞുറപ്പിച്ച തുക സ്പാ ഓഫീസിൽ അടയ്ക്കണം. അടയ്ക്കുന്നതിൻ്റെ പകുതി തുക പെൺകുട്ടികൾക്കുള്ളതാണ്. ഗർഭനിരോധന മാർഗ്ഗങ്ങളും സ്പാകളിൽ റെഡിയാണ്.