കൊച്ചി തൈക്കുടത്ത് ആയുർവേദ ആശുപത്രിയിലെ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി; രണ്ടാം നിലയില്‍ നിന്ന് താഴേക്ക് പതിച്ചു; കുടുങ്ങിപ്പോയ രണ്ടുപേര്‍ക്ക് ​ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി തൈക്കുടത്ത് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒഡീഷ സ്വദേശി പ്രദൂഷ പാത്രോ, ജീവനക്കാരി സോന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സൂര്യ സരസ് ആയുര്‍വേദ ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി രണ്ടാം നിലയില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഇതില്‍ കുടുങ്ങിപ്പോയ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നട്ടെല്ലിനും കാലിനുമാണ് പരിക്ക്. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേന എത്തി ലിഫ്റ്റ് പൊളിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

ഹൈഡ്രോളിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ് ആയിരുന്നു. ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറിയാണ് അപകടം ഉണ്ടായത്.