
പന്തളം: വിഷുദിനത്തില്‍ പന്തളം വലിയ കോയിക്കല്‍ ധർമ്മശാസ്താ ക്ഷേത്രത്തില്‍ പതിവുള്ള തിരുവാഭരണ ദർശനത്തിനിടെ കാണിപ്പൊന്ന് കാണാതായി. കാണാതായ കാണിപ്പൊന്ന് നിമിഷങ്ങൾക്കകം കണ്ടെത്തുകയും ചെയ്തു.
ക്ഷേത്ര ദർശനത്തിനെത്തിയ മുളക്കുഴ സ്വദേശി അബദ്ധത്തില്‍ എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് രാവിലെയാണ് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തില്‍ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയത്. പുലർച്ചെ നാലര മുതല്‍ ദർശനസൗകര്യം ഉണ്ടായിരുന്നു. ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരില്‍ ഒരാള്‍ അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കെെക്കലാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങള്‍ക്ക് കണ്ണില്‍വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നല്‍കാറുള്ളത്.



