വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രില്ലറും , ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ച് അതിവിദഗ്ദമായി കവർച്ച; മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്നും 7.5 കിലോ ഗ്രാം പണയ സ്വർണ്ണാഭരണങ്ങളും 18000- രൂപയും അടക്കം 3 കോടി രൂപയുടെ കളവ് നടത്തിയ മഹാരാഷ്ട്ര സ്വദേശിയായ ഡോക്ടർ പൊലീസിൽ കീഴടങ്ങി

Spread the love

പാലക്കാട്: മരുതറോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്നും മൂന്നുകോടിയുടെ മുതലുകൾ കവർച്ച നടത്തിയ കേസിലെ പ്രതികളിലൊരാൾ കീഴടങ്ങി. മഹാരാഷ്ട്ര , സത്താറ സ്വദേശിയും, പ്രതിഭാ ആശുപത്രിയിലെ ഡോക്ടറുയുമായ നീലേഷ് മോഹൻ സാബ്ള(34) ആണ് പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ കീഴടങ്ങിത്.

ചന്ദ്രനഗറിലുളള കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്നും 7.5 കിലോ ഗ്രാം പണയ സ്വർണ്ണാഭരണങ്ങളും 18000 രൂപയുമടക്കം 3 കോടി രൂപയുടെ (RS-3,00,00,000/-) മുതലുകൾ കളവ് ചെയ്തു കൊണ്ടു പോയ കേസ്സിലെ മൂന്നാം പ്രതിയാണ് നീലേഷ് .കീഴടങ്ങിയ പ്രതിയെ 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കസബ പോലീസിന് വിട്ടു. പ്രതിയെ മഹാരാഷ്ട്രയിൽ കൊണ്ടുപോയി ബാക്കി മുതലുകൾ കണ്ടെടുത്ത് തുടർ നടപടികൾ സ്വീകരിക്കും

2021 ജൂലൈ അവസാന വാരമാണ് കേസ്സിനാസ്പദമായ സംഭവം. 2021 ജൂലൈ 26 രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ചവിവാരം പൊലീസിനെ അറിയിക്കുന്നത്. മൂന്നു ദിവസത്തെ അവധിക്കുശേഷമാണ് തിങ്കളാഴ്ച ബാങ്ക് തുറന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബാങ്കിലെ അലാറവും, സിസിടിവിയും പ്രതി നശിപ്പിച്ചു. വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം പ്രതി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രില്ലറും , ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ചാണ് അതിവിദഗ്ദമായി കവർച്ച നടത്തിയത്. കവർച്ചക്കു ശേഷം സിസിടിവി യുടെ ഡിവിആർ പ്രതി കൊണ്ടു പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാതൊരു തെളിവും അവശേഷിപ്പിക്കാതെ വളരെ ബുദ്ധിപരവും, വൈദഗ്ദ്യവുമായാണ് 1-ാം പ്രതി കവർച്ച ആസൂത്രണം ചെയ്തത്. ഇത് അന്വേഷണത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ പോലീസിനെ വലച്ചു. തുടർന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിൻ്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ വിവിധ ടീമുകളാക്കി കേസന്വേഷണം ആരംഭിച്ചു.

ഒന്നാം പ്രതി നിഖിൽ അശോക് ജോഷിയെ 2021 ആഗസ്റ്റ് 13 നും, രണ്ടാം പ്രതി രാഹുൽ ജലിന്ദർ ഗാഡ്ഗൈയെ 2021 സെപ്തംബർ 15 നും, നാലാം പ്രതി സുജിത് കുമാർ ദിലിപ്രഓ ജഗ്പത്തിനെ 2022 ഫെബ്രുവരി 2 നും അറസ്റ്റ് ചെയ്തു. നിലവിൽ പ്രതികൾ ജാമ്യത്തിലാണ്.

കളവ് മുതൽ ഒന്നും, മൂന്നും പ്രതികൾ ചേർന്ന് രണ്ടാം പ്രതിക്ക് കൈമാറിയിട്ടുള്ളതും, രണ്ടാം പ്രതി നാലാം പ്രതിയുടെ സ്ഥാപനത്തിൽ കൊടുത്ത് ഉരുക്കി കട്ടകളാക്കി മറ്റ് ജ്വല്ലറിക്കാർക്കും മറ്റും വിൽപ്പന നടത്തി കിട്ടിയ പണം മൂന്നാം പ്രതിയായ ഡോക്ടറെ ഏൽപ്പിച്ചട്ടുള്ളതാണ്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എഎസ്പി ഷാഹുൽ ഹമീദ്.എ യുടെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ രാജീവ് എൻ.എസ്, സബ് ഇൻസ്പെക്ടർമാരായ രാജേഷ് സി.കെ, രംഗനാഥൻ എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കാജാ ഹുസൈൻ, ശിവാനന്ദൻ, രാജിദ്, സിജി, സിവിൽ പോലീസ് ഓഫീസർ ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്.