പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.

പാലക്കാട് , മലപ്പുറം ,കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിലും കേരളത്തിലുമായി 200 ലേറെ പവൻ മോഷ്ടിച്ച കേസുകളും നിലവിലുണ്ട്.

കറുത്ത കോട്ട് ധരിച്ച് ബൈക്കിലെത്തി മോഷണം നടത്തുകയാണ് പതിവ്. ബൈക്കിന് നമ്പർപ്ലേറ്റ് ഉണ്ടാകാറില്ല.

കറുത്ത കോട്ട് ധരിക്കുന്നതിനാൽ സി സി ടി വിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല. ഒറ്റക്കാണ് പ്രതി മോഷണം നടത്തിയിരുന്നത്. തെളിവെടുപ്പിനായി ഇന്ന് പ്രതിയെ കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.