play-sharp-fill
ട്രോളിങ്ങ് നിരോധനം തുടങ്ങി :ഇന്ന് തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാദ്യത, സംസ്ഥാനത്ത് കാലവർഷം നാളെ ശക്തി കുറയും

ട്രോളിങ്ങ് നിരോധനം തുടങ്ങി :ഇന്ന് തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാദ്യത, സംസ്ഥാനത്ത് കാലവർഷം നാളെ ശക്തി കുറയും

സ്വന്തംലേഖിക

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കാലവർഷത്തിൻറെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ ജില്ലകളിൽ ഇന്ന് വ്യാപകമായി മഴ പെയ്യും. നാളെയും മറ്റന്നാളും ചില ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലർട്ടായിരിക്കും. ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിനടുത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കും. കേരള തീരത്ത് 45 മുതൽ 55 കി.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി. അൻപത്തിരണ്ട് ദിവസം നീണ്ട് നിൽക്കുന്ന ട്രോളിങ്ങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക. ട്രോളിംഗ് നിരോധനം സംബന്ധിച്ച് വിശദമായ പഠനംവേണമെന്ന് ബോട്ട് ഉടമകൾ ആവശ്യപ്പെട്ടു.