play-sharp-fill
ട്രെയിനിൽ പഴകിയ ഭക്ഷണം നൽകി ; യാത്രക്കാരുടെ പരാതിയിൽ കരാറുകാരന് ഒരു ലക്ഷം രൂപ പിഴയും കാരണം കാണിക്കൽ നോട്ടീസും

ട്രെയിനിൽ പഴകിയ ഭക്ഷണം നൽകി ; യാത്രക്കാരുടെ പരാതിയിൽ കരാറുകാരന് ഒരു ലക്ഷം രൂപ പിഴയും കാരണം കാണിക്കൽ നോട്ടീസും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ട്രെയിനിൽ നിന്നും പഴകിയ ഭക്ഷണം നൽകി. യാത്രക്കാരുടെ പരാതിയിൽ കരാറുകാരന് ഒരു ലക്ഷം രൂപ പിഴയും കാരണം കാണിക്കൽ നോട്ടീസും. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷനാണ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുന്നത്.

തേജസ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. മുംബൈ – അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരും പഴകിയ പ്രഭാതഭക്ഷണം നൽകിയെന്ന് പരാതി ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് ഈ ആഴ്ചയിലെ രണ്ടാമത്തെ പരാതിയാണിത്. ഭക്ഷണം പഴകിയതാണെന്ന് പറഞ്ഞതിനെ തുടർന്ന് മാറ്റി നൽകാമെന്ന് ജീവനക്കാർ പറഞ്ഞിരുന്നു. എന്നാൽ പഴകിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് യാത്രക്കാരിൽ ചിലർ ഛർദ്ദിച്ചിരുന്നതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവർത്തിച്ച് പറഞ്ഞിട്ടും തങ്ങൾക്ക് വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നും യാത്രക്കാർ പരാതി അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, യാത്രക്കാർക്ക് ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതിനെക്കുറിച്ച് അറിയില്ലെന്നാണ് ഐ.ആർ.സി.റ്റി.സി നൽകുന്ന വിശദീകരണം. ചൂടോടെ പാക്ക് ചെയ്തത് കൊണ്ടാണ് പുലാവ് ചീത്തയായതും പഴകിയ ഗന്ധം വന്നതും. എന്നാൽ യാത്രക്കാർ വൈദ്യസഹായം ആവശ്യപ്പെട്ടതിനെ ക്കുറിച്ച് അറിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.