ഞായറാഴ്ചകളിൽ വീട്ടുകാർ പള്ളിയിൽ പോകുമ്പോൾ സ്‌കൂട്ടറിലെത്തി മോഷണം; അയർക്കുന്നത് വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ

Spread the love

അയർക്കുന്നം: അയർക്കുന്നത് അടുക്കള വാതിൽ കുത്തിത്തുറന്ന് വീടിനുള്ളിൽകയറി സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ. 2025 ഒക്ടോബർ 19-ാം തീയതി രാവിലെ 06.50 മണിക്കും 08.30 മണിക്കും ഇടയിലായിരുന്നു സംഭവം.

video
play-sharp-fill

സ്റ്റീഫൻ (38) ആണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. അയർക്കുന്നം വില്ലേജിലെ കൊങ്ങാണ്ടൂർ കരയിൽ കല്ലിട്ടനട സ്കൂളിന് സമീപമുള്ള പോളയ്ക്കൽ വീട്ടിലാണ് മോഷണം നടത്തിയത്.

അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ പ്രതി വീടിന്റെ താഴത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ₹28,000 രൂപയും, മുകളിലെ രണ്ട് മുറികളിലെ അലമാരകൾ കുത്തിത്തുറന്ന് 9,78,000/- രൂപ വിലവരുന്ന ഏകദേശം 10 പവൻ സ്വർണ്ണാഭരണങ്ങളും പ്രതി മോഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ചകളിൽ പുലർച്ചെ വീട്ടുകാർ പള്ളിയിൽ പോകുന്ന സമയം നോക്കി ക്രിസ്ത്യൻ ഭവനങ്ങൾ ലക്ഷ്യമിട്ട് കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തി സ്കൂട്ടർ എടുത്ത് കറങ്ങി നടക്കുകയും ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തി വീണ്ടും മടങ്ങിപ്പോകുകയും ചെയ്തിരുന്നതായി കണ്ടെത്തി.

തമിഴ്നാട്ടിൽ നിരവധി മോഷണ കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ള സ്റ്റീഫനെ മുൻപ് തമിഴ്നാട് ചിദംബരം ചിറ്റാലപ്പടിയിൽ പോലീസിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് പോലീസ് വെടിവെച്ച് പിടികൂടിയിട്ടുണ്ട്.

അന്വേഷണത്തിൽ പ്രതി തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് അതുപയോഗിച്ചാണ് കവർച്ച നടത്തിയത് എന്ന് കണ്ടെത്തി. മോഷണം നടത്തിയ ശേഷം സ്കൂട്ടർ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ച്, തുടർന്ന് ചെന്നൈയിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി.

കഴിഞ്ഞ നാലര മാസമായി പോലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ കേസിന്റെ അന്വേഷണം SI ജയപ്രകാശ് വി.കെ, SI സജു ടി ലൂക്കോസ്, SI സുജിത് കുമാർ, SI ജേക്കബ് പി ജോയ്, SCPO ശരുണ്‍ രാജ് എന്നിവരും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ജോബി, ശ്യാം എന്നിവരും ചേർന്ന സംഘമാണ് നടത്തിയത്.