പ്രളയ ബാധിത പ്രദേശങ്ങളിൽ മോഷ്ടാക്കൾക്ക് കൊയ്തുകാലം
സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: പ്രളയബാധിത പ്രദേശങ്ങളിൽ മോഷ്ടാക്കൾക്ക് കൊയ്ത്തുകാലം. നിരവധി വീടുകൾ കുത്തിത്തുറന്ന നിലയിൽ കിടക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇടനാട്, പാണ്ടനാട്, തിരുവൻവണ്ടൂർ പ്രദേശങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള പരാതികൾ കൂടുതലും ഉയരുന്നത്. ചെളിമൂടിയ കാരണം വീടിനുള്ളിലേക്ക് കടക്കാൻ സാധിക്കാത്തതിനാൽ മോഷണത്തിന്റെ വ്യാപ്തി മനസിലാകുന്നില്ല. രക്ഷാ പ്രവർത്തനത്തിനിടെ ഇത്തരത്തിലുള്ള പരാതികൾ എത്തുന്നത് പോലീസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Third Eye News Live
0