
എരുമേലി : സ്കൂട്ടർ മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. പീരുമേട് പെരുവന്താനം, കങ്കാണിപാലം പോയില്ലത്ത് വീട്ടിൽ രാജേഷ് എന്ന് വിളിക്കുന്ന രാജീവ് പി.റ്റി (48 )യെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി പതിനാലാം തീയതി രാത്രിയാണ് കേസിന് ആസ്പദമായ സംഭവം, എരുമേലി പേട്ട കവല ഭാഗത്തുള്ള മൊബൈൽ ഷോപ്പിന് സമീപത്തുനിന്ന് മണിമല സ്വദേശിയായ യുവാവിന്റെ 75,000 രൂപ വിലയുള്ള ഹോണ്ട ആക്ടിവ സ്കൂട്ടർ പ്രതി മോഷ്ടിച്ച് കളയുകയായിരുന്നു.
യുവാവിൻ്റെ പരാതിൽ എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വാഹന പരിശോധനയിൽ പ്രതി വാഹനവുമായി പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എരുമേലി സ്റ്റേഷൻ എസ്.ഐ അനൂപ്.ജി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.