
ഗായകൻ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം..! 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി..! വീട്ടുജോലിക്കാരെ സംശയമുള്ളതായി കുടുംബം
സ്വന്തം ലേഖകൻ
ചെന്നൈ: ഗായകൻ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം. 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി. ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.
മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു.ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. വീട്ടുജോലിക്കാരെ സംശയമുള്ളതിനാൽ അവരുടെ പശ്ചാത്തലവും മുൻകാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
സമാനമായ രീതിയിൽ രജനികാന്തിന്റെ മകൾ ഐശ്വര്യ രജനിയുടെ വീട്ടിൽ നിന്ന് സ്വർണവും വജ്രവും മോഷണം പോയിരുന്നു.കേസിൽ വേലക്കാരിയായ ഈശ്വരിയും ഭർത്താവും പൊലീസ് പിടിയിലായിരുന്നു.
Third Eye News Live
0