video
play-sharp-fill
വീട്ടുപകരണങ്ങളും ഇരുമ്പ് സാധനങ്ങളുമടക്കം മോഷണം; മാസങ്ങളായി പോലീസിനെ ചുറ്റിച്ച പ്രതികളെ ഒടുവിൽ വലയിലാക്കി…!

വീട്ടുപകരണങ്ങളും ഇരുമ്പ് സാധനങ്ങളുമടക്കം മോഷണം; മാസങ്ങളായി പോലീസിനെ ചുറ്റിച്ച പ്രതികളെ ഒടുവിൽ വലയിലാക്കി…!

സ്വന്തം ലേഖകൻ

കസബ : വീട്ടുപകരണങ്ങളും ഇരുമ്പ് സാധനങ്ങളുമടക്കം മോഷണം നടത്തിയ എലപ്പുള്ളി ചാത്തംപുള്ളി വെങ്കൊടി സ്വദേശികളായ വിനോദ് (42), സുഭാഷ് (36) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. സംശയം തോന്നി പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണം വിവരം പുറത്തായത്. പിന്നീട് കൂട്ടുപ്രതിയെക്കൂടി പിടികൂടുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വേങ്ങോടി സ്വദേശി ഗിരീഷിന്റെ വീടിന്റെ ഗെയ്റ്റ് നഷ്ടപ്പെട്ടെന്ന പരാതിയിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടാക്കള്‍ ഗെയ്റ്റ് വില്‍പന നടത്തിയ സ്ഥലമേതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

വീടുകളുടെ ഗെയ്റ്റ്, ആളില്ലാത്ത വീടുകളിലെ ഗ്യാസ് കുറ്റികള്‍, ചെമ്പ്, അലുമിനിയം പാത്രങ്ങള്‍ ഉള്‍പ്പടെ മോഷണം പോകുന്നുണ്ടെന്ന് വ്യാപകമായ പരാതികളുയര്‍ന്നിരുന്നു. രണ്ട് മൂന്ന് മാസമായി നിരന്തരം പരാതികളുയര്‍ന്നതോടെ മോഷ്ടാക്കള്‍ക്കായി കസബ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിൻ്റെ നിർദ്ദേശാനുസരണം, പാലക്കാട് എ എസ് പി. എ .ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ കസബ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് എൻ .എസ് , സബ് ഇൻസ്പെക്ടർ രാജേഷ് സി .കെ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്‌ ,രാജീദ് ആർ , സിവിൽ പോലീസ് ഓഫീസർമാരായ സെന്തില്‍, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.