വ്യാജ നമ്പറുള്ള ബൈക്കുകളിൽ കറക്കം; പ്രായമായ സ്ത്രീകള്‍ ലക്ഷ്യം..! പിന്നാലെ എത്തി മാല പൊട്ടിച്ച് മുങ്ങും; വീണ്ടും നമ്പറും നിറവും മാറ്റിയശേഷം മോഷണം ; സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി യുവാക്കൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. തേക്കുംമൂട് വഞ്ചിയൂർ സ്വദേശി ബിജു (38), ഗൗരീശപട്ടം ടോണി നിവാസിൽ റിനോ ഫ്രാൻസിസ് (32) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലംപള്ളി, ഇളംകുളം, ചെറുവയ്ക്കൽ, കരിമ്പുംകോണം തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിച്ച സംഘമാണ് പിടിയിലായത്. വിവിധ സ്ഥലങ്ങളിലെ 250 ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജ നമ്പറുള്ള ബൈക്കിലെത്തി മാല പൊട്ടിച്ചശേഷം നമ്പറും നിറവും മാറ്റിയാണ് പ്രതികൾ അടുത്ത മോഷണം നടത്തുന്നത്. പ്രായമായ സ്ത്രീകളുടെ മാലകളാണ് പ്രതികൾ പൊട്ടിച്ചെടുത്തത്. നാലു സ്ഥലങ്ങളിലായി 12 പവനോളം മാലകളാണ് പ്രതികൾ പൊട്ടിച്ചത്.
ശ്രീകാര്യം ഇൻസ്പെക്ടർ കെ.ആർ. ബിജു, എസ്.ഐമാരായ ബിനോദ് കുമാർ, എം. പ്രശാന്ത്, സി.പി.ഒമാരായ വിനീത്, സന്ദീപ്, പ്രശാന്ത്, ബിനു, ഷെർഷ ഖാൻ, വിനോദ്, ദീപു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.