
സ്വന്തം ലേഖകൻ
പത്തനംതിട്ട : മല്ലപ്പള്ളി റവ. ജോർജ് മാത്തൻ മിഷൻ ആശുപത്രിയിൽ മോഷണം. ഫാർമസി ജീവനക്കാരിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് മോഷ്ടാവ് കടന്നു. എന്നാൽ മോഷണം സി സി ടി വി ക്യാമറയിൽ മോഷണ ദൃശ്യം പതിഞ്ഞത് കള്ളൻ അറിഞ്ഞില്ല.
ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ഫാർമസി ജീവനക്കാരി ബിന്ദു വേണുഗോപാലിന്റെ കഴുത്തിൽ കിടന്ന മാലയാണ് കവർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കൂടാതെ ആശുപത്രിക്കുള്ളിലെ ചാപ്പലിൽ നിന്നും മോഷ്ടിച്ച കാണിക്ക വഞ്ചി ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്യ്തു.
ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം കേന്ദ്രീകരിച്ച് കീഴ്വായ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് .