കോട്ടയം മാമ്മൻ മാപ്പിള ഹാളിനു സമീപം 6 കടകളിൽ കള്ളൻ കയറി ; കടകളുടെ താഴ് തകർത്താണ് മോഷണം നടന്നത്, പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

കോട്ടയം :  മാമ്മൻ മാപ്പിള ഹാളിനു സമീപം 6 കടകളിൽ കള്ളൻ കയറി. എംബ്രോയ്ഡറി ആൻഡ് ത്രെഡ് ഹൗസ്, പെറ്റൽസ്, കൃഷ്ണാ മെഡിക്കൽസ്, ഫാഷൻ പാർക്ക് , ഫാക്ടറി സെയിൽസ്, എന്നീ കടകളിലാണ് കള്ളൻ കയറിയത്.

video
play-sharp-fill

ഇന്ന് രാവിലെ കട തുറക്കാനായി എത്തിപ്പോഴാണ് കടയുടമകൾ മോഷണ വിവരം അറിയുന്നത്.  താഴ് തകർത്താണ് കള്ളൻ കടയ്ക്കുള്ളിൽ പ്രവേശിച്ചത്. ഷോപ്പുകളിൽ ഉണ്ടായിരുന്ന ചാരിറ്റി ബോക്സ് അടക്കം കള്ളൻ കവർന്നിട്ടുണ്ട്.

കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group