
നഗരമധ്യത്തിലെ വമ്പൻ മോഷണം: വിനയായത് ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിന്റെ അശ്രദ്ധ; മുൻ വാതിലിന് പൂട്ടു പോലുമില്ലാതിരുന്നത് മോഷ്ടാവിന് സഹായകമായി; കള്ളൻ കൊണ്ടുപോയത് അഞ്ചു ലക്ഷം രൂപ വിലയുള്ള 84 മൊബൈൽ ഫോൺ
ക്രൈം ഡെസ്‌ക്
കോട്ടയം: നഗരമധ്യത്തിലെ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിൽ മോഷണത്തിനിടയാക്കിയത് ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് എന്ന സ്ഥാപനത്തിന്റെ മാനേജ്‌മെന്റിന്റെ അശ്രദ്ധയെന്ന് വ്യക്തമാകുന്നു.
ഷട്ടർ വളച്ച് അകത്തു കയറിയ മോഷ്ടാവിന് ഒറ്റ തള്ളിന് തുറക്കാൻ പാകത്തിന് അകത്തെ ഗ്ലാസിൽ തീർത്ത വാതിൽ വച്ചിരിക്കുകയായിരുന്നു. ഈ വാതിലിന് ഒരു പൂട്ടുണ്ടായിരുന്നെങ്കിൽ മോഷ്ടാവിന്റെ ശ്രമം പരാജയപ്പെട്ടേനെ.
ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥാപനത്തിന് പൂട്ടുപോലുമുണ്ടായിരുന്നില്ലെന് നത് പൊലീസിനെയും ഞെട്ടിച്ചു. ഇത് മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയാണ് മോഷ്ടാവ് അകത്തു കയറിയതെന്നാണ് അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.
അഞ്ചു ലക്ഷത്തോളം രൂപ വില വരുന്ന 84 മൊബൈൽ ഫോണുകളും, 17,900 രൂപയുമാണ് കഴിഞ്ഞ ദിവസം പുലർച്ചെ സ്ഥാപനത്തിൽ നിന്നും ഇതരസംസ്ഥാനക്കാരൻ എന്നു സംശയിക്കുന്ന മോഷ്ടാവ് കവർന്നത്.
സ്ഥാപനത്തിന്റെ വാതിലിലെ ഷട്ടൽ പൊക്കിയ ശേഷം, ഈ വിടവിലൂടെ നൂണ്ട് അകത്തു കയറിയ മോഷ്ടാവ് ചില്ലുവാതിൽ തള്ളിത്തുറക്കുകയായിരുന്നു.
വ്യാഴാഴച പുലർച്ചെ നാലുമണിയോടെ മോഷ്ടാവ് കടയ്ക്കുള്ളിൽ പ്രവേശിക്കുന്നതിന്റെ വ്യക്തമായ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. സഹായികളായ സംഘം കടയ്ക്കു പുറത്തു നിന്നു നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി കടയ്ക്കുള്ളിൽ കയറിയതെന്ന് വ്യക്തമാണ്.
തുടർന്ന് അരമണിക്കൂറോളം സ്ഥാപനത്തിനുള്ളിൽ ഇരുന്ന മോഷ്ടാവ് റാക്കിൽ നിന്നും മൊബൈൽ ഫോണുകൾ തറയിലിട്ട് കവർ പൊട്ടിച്ച് കയ്യിലുണ്ടായിരുന്ന സഞ്ചിയിലാക്കി. ഒപ്പോ, സാംസങ്, വിവോ കമ്പനികളുടെ മൊബൈൽ ഫോണുകൾ മാത്രമാണ് പ്രതി തിരഞ്ഞെടുത്ത് മോഷ്ടിച്ചിരിക്കുന്നത്.
ഷോറൂമിന് പുറത്ത് റോഡിലേയ്ക്ക് ദൃശ്യം ലഭിക്കുന്ന രീതിയിൽ സ്ഥാപിച്ചിരുന്ന ക്യാമറ പ്രതി അടിച്ചു തകർക്കുകയായിരുന്നു. ഇതിന് ഉപയോഗിച്ച കമ്പും സംഭവ സ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്.
ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ നിർമ്മൽ ബോസ്, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. പൊലീസ് ശാസ്ത്രീയ പരിശോധനാ സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി.
Third Eye News Live
0