video
play-sharp-fill
പൊൻകുന്നം ജുമാ മസ്ജിദിൽ പട്ടാപകൽ മോഷണം ; മോഷ്ടിച്ചത് പള്ളിയിലെ ചീഫ് ഇമാമിന്റെ മൊബൈൽ ഫോൺ ; സിസിടിവിയിൽ പതിഞ്ഞ ആളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

പൊൻകുന്നം ജുമാ മസ്ജിദിൽ പട്ടാപകൽ മോഷണം ; മോഷ്ടിച്ചത് പള്ളിയിലെ ചീഫ് ഇമാമിന്റെ മൊബൈൽ ഫോൺ ; സിസിടിവിയിൽ പതിഞ്ഞ ആളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: പൊൻകുന്നം ജുമാ മസ്ജിദിൽ പട്ടാപകൽ മോഷണം. പള്ളിയിലെ ചീഫ് ഇമാമിന്റെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. പള്ളിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

മസ്ജിദിനോട്‌ ചേർന്നുള്ള ഉസ്താദുമാരുടെ മുറിയിലായിരുന്നു മോഷണം. ഉസ്താദുമാർ പകൽ നമസ്ക്കാരത്തിന് പോയ സമയത്താണ് പ്രതി മുറിക്കുള്ളിൽ കടന്നത്. എല്ലാം മുറികളിലും കയറി ഇറങ്ങിയ ശേഷമാണ് ചീഫ് ഇമാമിന്റെ മുറിയിൽ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോൺ എടുത്ത ശേഷം വേഗത്തിൽ കടന്നു കളഞ്ഞു. പ്രതി കയറുന്നതും ഇറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ട് വർഷം മുമ്പും പള്ളിയിൽ മോഷണം നടന്നിട്ടുണ്ട്. പ്രതിയെ പറ്റി പൊലീസിന് സൂചന കിട്ടിയിട്ടില്ല.