video
play-sharp-fill

നടി മാളവികയുടെ വീട്ടിൽ മോഷണം; മുറിയിൽ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ; നഷ്ടമായത് ഒന്നരലക്ഷത്തിന്റെ വാച്ചുള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

നടി മാളവികയുടെ വീട്ടിൽ മോഷണം; മുറിയിൽ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ; നഷ്ടമായത് ഒന്നരലക്ഷത്തിന്റെ വാച്ചുള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

Spread the love

സ്വന്തം ലേഖകൻ 

പാലക്കാട്: നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം. പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നാതായാണ് പരാതി. മോഷ്ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്.

മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിൽ മോഷണം നടക്കുന്നത്. രാവിലെ ജോലിക്കാരിയെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീട്ടിലെ കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ് ജോലിക്കാരി കണ്ടത്. പലതും പൊട്ടിച്ചിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചും മോഷണം പോയ സാധനങ്ങളുടെ കൂട്ടത്തിലുണ്ട്. വീട്ടിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നില്ല അതിനാൽ അവ നഷ്ടമായില്ല.

ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാളവികയുടെ വീടിന് ചുറ്റും സഞ്ചരിച്ച നായ സമീപത്തെ മറ്റൊരു വീട്ടിലുമെത്തി. പിന്നീട് സമീപത്തെ പുഴയോരത്തുള്ള ആളൊഴിഞ്ഞ പറമ്ബിലെത്തി നിന്നു.

മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്സ് കടയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായി.

ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാളവികയുടെ വീടിന് ചുറ്റും സഞ്ചരിച്ച നായ സമീപത്തെ മറ്റൊരു വീട്ടിലുമെത്തി. പിന്നീട് സമീപത്തെ പുഴയോരത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തി നിന്നു.

മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്സ് കടയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായി.

റെയിൻ കോട്ട് ധരിച്ച്‌ മുഖം തോര്‍ത്ത് ഉപയോഗിച്ച്‌ മറച്ച മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുമുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.