പാലക്കാട് ഒറ്റപ്പാലത്ത് പൂട്ടിയിട്ടിരുന്ന വീട്ടില്‍ വൻമോഷണം; 16 പവന്‍ സ്വര്‍ണവും 60 ഗ്രാം വെള്ളിയുമുൾപ്പെടെ ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു; നാലു സ്വര്‍ണവളകള്‍ വീടിനുള്ളില്‍ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ഒറ്റപ്പാലം കടമ്പൂരില്‍ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് 16 പവന്‍ സ്വര്‍ണവും 60 ഗ്രാം വെള്ളിയുമുൾപ്പെടെ ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു. കടമ്പൂര്‍ കണ്ടന്‍പറമ്പില്‍ ഷെല്‍ബി ജയിംസിന്റെ വീട്ടിലാണു ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നത്.

മാലകളും മോതിരങ്ങളും കുരിശും ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അതേസമയം, നാലു സ്വര്‍ണവളകള്‍ വീടിനുള്ളില്‍ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവ സ്വര്‍ണമല്ലെന്നു കരുതി ഉപേക്ഷിച്ചതാകാമെന്നു പൊലീസ് കരുതുന്നു. കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. വീട്ടില്‍ മറ്റു മുറികളിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകിട്ട് 6.45നു വീടു പൂട്ടിയിറങ്ങിയ കുടുംബം രാത്രി 10.10 നു തിരിച്ചെത്തിയപ്പോഴാണു മുന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.