
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ് മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടകവീട്ടില്‍ മോഷണം. മോൻസണ് തട്ടിപ്പിനായി ഉപയോഗിച്ച പുരാവസ്തുക്കള്‍ എന്ന് അവകാശപ്പെട്ട വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലായിരുന്നു.മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഏകദേശം 20 കോടി രൂപയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി മോൻസന്റെ അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടാക്കള്‍ വീടിന്റെ സി.സി.ടി.വി. ക്യാമറകള്‍ പൊളിച്ചു മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്.
നിലവില്‍ പരോളിലുള്ള മോൻസണ് മാവുങ്കലുമായി പോലീസ് വീട്ടിലെത്തി പരിശോധന നടത്തുകയാണ്. വീടിന്റെ ഉടമസ്ഥർ മോഷണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മോൻസണ് മാവുങ്കലും മോഷണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് ഇയാളുടെ അഭിഭാഷകൻ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ കൊച്ചി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോൻസണ് തട്ടിപ്പ് കേസില്‍ നിർണ്ണായകമായേക്കാവുന്ന ഈ വസ്തുക്കള്‍ മോഷണം പോയത് കേസിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.



