video
play-sharp-fill

Thursday, May 22, 2025
HomeMainഎഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാലിന്റെ വീട്ടില്‍ മോഷണം

എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാലിന്റെ വീട്ടില്‍ മോഷണം

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടില്‍ മോഷണം. വീടിന്റെ പിന്‍ഭാഗത്തെ ജനല്‍കമ്ബി വളച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.മുറികളിലെ അലമാരകള്‍ കുത്തിത്തുറന്നു. ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലാണ്.ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. എന്തൊക്കെ നഷ്ടമായെന്ന് വ്യക്തമായിട്ടില്ല. ഇന്ന് ജീവനക്കാര്‍ വീട്ടിലെത്തിയപ്പോഴാണ് കള്ളന്‍ കയറിയെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments