video
play-sharp-fill
വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ..!  മോഷണം ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി

വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ..! മോഷണം ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി

സ്വന്തം ലേഖകൻ

ചാരുംമൂട്: താമരക്കുളത്ത് വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ. താമരക്കുളം കീരിവിളയിൽ അൽത്താഫ് (19) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. താമരക്കുളം നാലുമുക്ക് മർഹബ വീട്ടിൽഉസ്മാൻ റാവുത്തരുടെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചത്. ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തിയായിരുന്നു മോഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാവുത്തരുടെ വീടിനോട് ചേർന്ന് നടത്തുന്ന അൽഹംദാൻ എന്ന ഹോട്ടലിൽ ഭക്ഷണം വാങ്ങാനെന്ന വ്യാജേന വന്ന ശേഷമാണ് പ്രതി കിടപ്പുമുറിയിൽ കടന്ന് പണവും സ്വർണാഭരണങ്ങളും അഞ്ചു പാസ്പോർട്ടുകളും അടങ്ങുന്ന പെട്ടി മോഷ്ടിച്ച് കടന്നു കളഞ്ഞത്.
നൂറനാട് സി. ഐ പി. ശ്രീജിത്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.