നിർത്തിയിട്ട സ്കൂട്ടറില്‍ നിന്നും മോഷ്ടാവ് അടിച്ചുമാറ്റിയത് എസ്‌ഐയുടെ പേഴ്സ് ; സിസിടിവി ദൃശ്യങ്ങളിലൂടെ കള്ളനെ കണ്ടെത്തി പോലീസ്

Spread the love

കോഴക്കോട് : നിർത്തിയിട്ട സ്കൂട്ടറില്‍ നിന്നും എസ്‌ഐയുടെ പേഴ്സ് അടിച്ചുമാറ്റിയ യുവാവ് അറസ്റ്റില്‍. ക്രൈം ബ്രാഞ്ച് എസ്‌ഐ പി വിനോദ് കുമാറിന്റെ പേഴ്സ് ആണ് മോഷ്ടിച്ചത്.

സംഭവത്തില്‍ കോഴിക്കോട് ഒളവണ്ണ കൊപ്രക്കള്ളി കളത്തിപ്പറമ്പിൽ മുഹമ്മദ് ഫൈസലാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ട എസ് ഐയുടെ സ്കൂട്ടറില്‍ നിന്നാണ് പ്രതി എസ്‌ഐയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം ഫറോക്ക് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group