play-sharp-fill
തിരുവനന്തപുരം നഗരപരിധിയിൽ  മാത്രം 11 മോഷണ കേസുകൾ ! വൻകിട കവര്‍ച്ചാ കേസുകളിലെ സ്ഥിരം പ്രതി..! മോഷണ മുതലുകൾ സൂക്ഷിച്ചത് ആളൊഴിഞ്ഞ വീട്ടിലെ സ്റ്റെയറിനടിയില്‍ കുഴിയെടുത്ത് ..!  കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയ പൊലീസ് ഞെട്ടി

തിരുവനന്തപുരം നഗരപരിധിയിൽ മാത്രം 11 മോഷണ കേസുകൾ ! വൻകിട കവര്‍ച്ചാ കേസുകളിലെ സ്ഥിരം പ്രതി..! മോഷണ മുതലുകൾ സൂക്ഷിച്ചത് ആളൊഴിഞ്ഞ വീട്ടിലെ സ്റ്റെയറിനടിയില്‍ കുഴിയെടുത്ത് ..! കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയ പൊലീസ് ഞെട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വൻകിട കവര്‍ച്ചാ കേസുകളിലെ സ്ഥിരം പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിലായി.വഞ്ചിയൂര്‍ സ്വദേശിയായ ജയകുമാറാണ് ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം നഗപരിധിയില്‍ മാത്രം പതിനൊന്ന് മോഷണ കേസുകളാണ് ഇയാൾക്കെതിരെ റിപ്പോര്‍ട്ട് ചെയ്തത്.വൻകിട കവര്‍ച്ചാ കേസുകളിലെ സ്ഥിരം പ്രതിയാണ് പിടിയിലായ അനില്‍കുമാര്‍ എന്ന ജയകുമാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നഗരത്തില്‍ വീട് കുത്തിതുറന്ന് 47 പവൻ കവര്‍ന്നത് ഇയാളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ആള്‍താമസമില്ലാത്ത വീട് നോക്കിവച്ച്‌ മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ പതിവ്.

കഴിഞ്ഞ 18 ന് തിരുവനന്തപുരത്ത് കാവില്‍കടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെളളിയാഭരണങ്ങളും ഇയാള്‍ മോഷ്ടിച്ചിരുന്നു. 22 ന് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയിലെ വീട് കുത്തിതുറന്ന് 47 പവൻ കവര്‍ന്നു. ഇതിന് ശേഷം വിളപ്പില്‍ശാലയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ജയകുമാര്‍.

ഇയാളുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ ഇയാളുടെ വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത മറ്റൊരു വീട്ടില്‍ നിന്നും മോഷണ മുതലുകള്‍
കണ്ടെടുത്തു. മാലകള്‍ ഉള്‍പ്പെടെ 47 പവൻ സ്വര്‍ണ്ണം, 500 രൂപയുടെ 3 കെട്ട് ഇന്ത്യൻ നോട്ടുകള്‍, 500 ന്റെ 12 ഹോങ്കോങ് ഡോളര്‍, വെള്ളി ആഭരണങ്ങള്‍, വാച്ചുകള്‍, പുരാവസ്തു സാധനങ്ങള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. സ്റ്റെയറിനടിയില്‍ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ മുതലുകള്‍. നിരവധി തവണ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Tags :