സ്വന്തം ലേഖിക
കൊല്ലം: കുളത്തുപ്പുഴയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ വൃദ്ധയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച തമിഴ് സ്വദേശിയായ യുവതി പിടിയില്‍.
രാവിലെ പത്ത് മണിയോടെയാണ് കെഎസ്‌ആര്‍ടിസി ബസ്സില്‍ മോഷണശ്രമം നടന്നത്. ബസ്സില്‍ നിന്നും പുറത്ത് ഇറങ്ങുന്നതിനിടയിലാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മാലമോഷ്ടിക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍ പരിശോധനയ്ക്കായി പോവുകയായിരുന്നു കുളത്തൂപ്പുഴ പതിനൊന്നാം മൈല്‍ സ്വദേശി മേരികുട്ടിയും ഭര്‍ത്താവ് തങ്കച്ചനും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് കുളത്തുപ്പുഴ സ്റ്റാന്‍റില്‍ എത്തിയപ്പോള്‍ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ബസ്സില്‍ തിരക്ക് ഉണ്ടാക്കിയാണ് മാലമോഷ്ടിക്കാന്‍ ശ്രമം നടത്തിയത്. ബസ്സില്‍ നിന്നും പുറത്ത് ഇറങ്ങിയ ഭര്‍ത്താവ് മോഷണശ്രമ നീക്കം കണ്ടു ബഹളം വച്ചു. തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഒരു സ്ത്രിയെ പിടികൂടി മറ്റൊരു സ്ത്രീ ഓടിരക്ഷപ്പെട്ടു.
പൊലിസ് അറസ്റ്റ് ചെയ്ത കസ്തൂരി തമിഴ്നാട് സേലം സ്വദേശിനിയാണ്. എന്നാല്‍ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണന്ന് പൊലീസ് സംശയിക്കുന്നു. കസ്തൂരിയെ കോടതിയില്‍ ഹാജരാക്കി. കൂടെ ഉണ്ടായിരുന്ന സ്ത്രീക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.