play-sharp-fill
സ്കൂൾ മുറ്റത്തെ വാഹന ഷെഡിനു മുകളിൽ മരം കടപുഴകി വീണ് സ്കൂൾ ബസ് തകർന്നു ; തകർന്നത് സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിലെ ബസ്

സ്കൂൾ മുറ്റത്തെ വാഹന ഷെഡിനു മുകളിൽ മരം കടപുഴകി വീണ് സ്കൂൾ ബസ് തകർന്നു ; തകർന്നത് സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിലെ ബസ്

പാമ്പാടി : മരം കടപുഴകി വീണ് സ്കൂൾ ബസ് തകർന്നു. സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിന്റെ ബസ്സാണ് മരം വീണതിനെ തുടർന്ന് ഭാഗികമായി തകർന്നത്. സ്കൂൾ ഗ്രൗണ്ടിലെ വാഹന ഷെഡ്ഡിൽ പാർക്ക് ചെയ്തിരുന്ന ബസിനു മുകളിലേക്കാണ് മരം വീണത്.

ഷെഡിന് മുകളിലേക്ക് അയൽപക്കത്തെ പറമ്പിലെ വലിയ ആഞ്ഞിലി കടപുഴകി വീഴുകയായിരുന്നു. ഷെഡ് പൂർണമായും തകർന്നു.


പാമ്പാടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സുവികുമാർ, സീനിയർ ഫയർ ഓഫീസർ കെ. റ്റി സലി, ഫയർ ഓഫീസർമാരായ പത്മകുമാർ, ബിജേഷ് അനീഷ്,അരവിന്ദാക്ഷൻ ഹരീഷ് മോൻ എന്നിവർ എത്തിയാണ് മരം മുറിച്ചു നീക്കി വാഹനം പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നതായും സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ, റവന്യൂ അധികൃതർക്ക് റിപ്പോർട്ട് നൽകിയതായും ഹെഡ്മാസ്റ്റർ ഷൈജു.കെ ഐസക്ക് അറിയിച്ചു.