play-sharp-fill
ഇതിനുമുമ്പും പലപ്പോഴായി വന്നിട്ടുണ്ട്, കുടുംബവുമായി വർഷങ്ങളായുള്ള ബന്ധം, സുരേഷ് ​ഗോപി വീട്ടിൽ എത്തിയതിൽ സന്തോഷമറിയിച്ച് ശാരദ ടീച്ചർ

ഇതിനുമുമ്പും പലപ്പോഴായി വന്നിട്ടുണ്ട്, കുടുംബവുമായി വർഷങ്ങളായുള്ള ബന്ധം, സുരേഷ് ​ഗോപി വീട്ടിൽ എത്തിയതിൽ സന്തോഷമറിയിച്ച് ശാരദ ടീച്ചർ

കണ്ണൂർ: കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിൽ വന്നതിൽ സന്തോഷമറിയിച്ച് നായനാരുടെ ഭാര്യ ശാരദ ടീച്ചർ.

ഇതിനുമുമ്പും പലപ്പോഴായി സുരേഷ് ​ഗോപി വീട്ടിൽ വന്നിട്ടുണ്ടെന്നും സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ശാരദ ടീച്ചർ പറഞ്ഞു.

വീട്ടിൽ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും, എന്നാൽ, സുരേഷ് ഗോപിയും കുടുംബവുമായി വർഷങ്ങളായുള്ള സ്നേഹബന്ധമാണുള്ളതെന്നും ശാരദ ടീച്ചർ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടിയൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷം സുരേഷ് ​ഗോപി വ്യാഴാഴ്ച തൃശൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം.