
സ്വന്തം ലേഖകൻ
ചാവക്കാട്: തേക്കൻഞ്ചേരിയിൽ വീട്ടിനകത്തു നിന്ന് മോഷ്ടാവിനെ പിടികൂടി. കവർച്ചാശ്രമത്തിനിടെ ബഹളം കേട്ടുണർന്ന വീട്ടുകാർ ബഹളംവെച്ചാണ് നാട്ടുകാർ ഓടിയെത്തിയത്.
തമിഴ്നാട് തെങ്കാശി സ്വദേശി സേതുവിനെയാണ് (34) നാട്ടുകാരുടെ സഹായത്തോടെ ചാവക്കാട് പൊലീസ് പിടികൂടിയത്. തെക്കഞ്ചേരി അറയ്ക്കൽ ഉമ്മറിൻറെ മകൻ കബീറിൻറെ വീട്ടിൽ ചൊവ്വാഴ്ച്ച പുലർച്ചേ രണ്ടോടെയായിരുന്നു മോഷണ ശ്രമം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിൻറെ പുറകുവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. അലമാര കുത്തിത്തുറക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. ഇയാൾ നിരവധി മോഷണ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ. കെ. ഉമേഷ്, എ.എസ്.ഐമാരായ ബാബു, ശ്രീരാജ്, വനിത സി.പി.ഒ ഗീത, സി.പി. ഒമാരായ മാരായ, ബിബിൻ, ബിനീഷ്, പ്രദീപ്, എന്നിവരാണ് പ്രതിയെ പിടികൂടിയത്.