play-sharp-fill
ഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും

ഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും

സെപ്റ്റംബർ ഏഴിനാണ് ആപ്പിളിന്‍റെ അടുത്ത ലോഞ്ച്. ഐഫോൺ 14 ഈ ലോഞ്ചിൽ അവതരിപ്പിക്കും എന്നാണ് സൂചന. ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ്, ഐഫോൺ 14 മാക്സ് എന്നീ നാല് മോഡലുകൾ ഉണ്ടാകും. മുൻവർഷങ്ങളിൽ പുറത്തിറക്കിയ പോലെ മിനി മോഡൽ ഉണ്ടായിരിക്കില്ല. ഇതിന് പകരമാണ് ഐഫോൺ 14 മാക്സ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഐഫോൺ 14 മാക്‌സ് അടിസ്ഥാനപരമായി പ്രോ മാക്‌സ് മോഡലുകളുടെ അത്രയും വിലയില്ലാത്തതും എന്നാൽ വലിയ 6.7 ഇഞ്ച് ഡിസ്‌പ്ലേയുമായി വരും എന്നാണ് സൂചനകൾ. ഇതിന് ഐഫോൺ 14നെക്കാൾ വില കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഐഫോൺ 14 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഐഫോൺ 14 തന്നെ ആവാനാണ് സാധ്യത. ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ ഐഫോൺ 14 റെഗുലർ മോഡൽ ഐഫോൺ 13ന് സമാനമായിരിക്കും.