കാമുകി എല്ലാ ദിവസവും തന്നോട് സംസാരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തി തരണം; ദൈവത്തിന് കത്തെഴുതി ഭക്തൻ; ആഗ്രഹം നടത്തി കൊടുക്കാനുള്ള ശ്രമത്തില്‍ ക്ഷേത്രം അധികൃതര്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെന്നൈ: ദൈവത്തിന് മുന്നിൽ വിജിത്രമായ ആവശ്യം ഉന്നയിച്ച് ഭക്തൻ.

കാമുകി എല്ലാ ദിവസവും തന്നോട് സംസാരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തി തരണമെന്നാവശ്യപ്പെട്ടാണ് ദൈവത്തിന് ഭക്തന്റെ കത്ത് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുര അവന്യപുരത്തെ കല്യാണ സുന്ദരേശ്വര ക്ഷേത്രത്തിലേക്കാണ് വെങ്കിടേഷ് എന്ന ഭക്തന്റെ കത്ത് ലഭിച്ചത്.

എല്ലാ ദിവസവും വെങ്കിടേഷ് തന്റെ വിലാസം പരാമര്‍ശിക്കാതെ ക്ഷേത്രത്തിലേക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസമെത്തിയ കത്തിലെ ആവശ്യം വായിച്ചവരാണ് ഇത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.

‘എനിക്ക് ആവശ്യമായ വരുമാനം നേടിത്തരണം’ എന്ന് കത്തിന്റെ ഒരു ഭാഗത്ത് എഴുതിയ വെങ്കിടേഷ് പോസ്റ്റ് കാര്‍ഡിന്റെ മറുവശത്താണ് ഒരു യുവതിയുടെ വിശദാംശങ്ങള്‍ സഹിതം ‘കാമുകി എല്ലാ ദിവസവും തന്നോട് സംസാരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തി തരണം’ എന്ന വിചിത്രമായ ആവശ്യം ഉന്നയിച്ചത്.

ഇതോടെ വെങ്കിടേഷിനെ കണ്ടെത്തി ആഗ്രഹം നടത്തി കൊടുക്കാനുള്ള ശ്രമത്തിലാണ് ക്ഷേത്രം അധികൃതരും യുവതിയുടെ ബന്ധുക്കളും.