
സ്വന്തം ലേഖകൻ
പൊൻകുന്നം: കഴിഞ്ഞ ദിവസം കൊപ്രാക്കളത്ത് ഥാര്‍ജീപ്പ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച വിഷ്ണുവിന്റെയും ആനന്ദിന്റെയും അഭിജിത്തിന്റെയും സംസ്കാരം നടത്തി. കുരോപ്പട പാറാമറ്റം കപ്പുരയ്ക്കല്‍ വിഷ്ണുവി(23)ന്റ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. പാറാമറ്റം കവലയിലെ വാടക വീട്ടിലേക്ക് വിഷ്ണുവിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ കണ്ടു നിന്നവര്‍ക്ക് താങ്ങാനായില്ല.
റിട്ട.പോലീസ് ഉദ്യോഗസ്ഥൻ പരേതനായ വിജയന്റെയും ദീപയുടെയും മകനാണ് വിഷ്ണു. പാറാമറ്റത്ത് ഓട്ടോറിക്ഷ ഓടിക്കുകയും ഒഴിവ് സമയങ്ങളില്‍ ചെണ്ടമേളത്തിനും ഡ്രൈവിംഗ് ജോലിക്കും പോയിരുന്നു.അടുത്തകാലത്ത് വാങ്ങിയ സ്ഥലത്ത് പുതിയൊരു പണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. സഹോദരി: സ്‌നേഹ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ഞാങ്കല്‍തുണ്ടത്തില്‍ ആനന്ദ് വിവാഹ ശേഷം കൊടുങ്ങൂരിലെ ഭാര്യ വീട്ടിലായിരുന്നു താമസം. സ്വകാര്യ ബസിലെ ജീവനക്കാരനായ ആനന്ദ് ദിവസങ്ങള്‍ക്ക മുൻപാണ് അരുവിക്കുഴിയില്‍ ഒരു പഴയ വീട് വാങ്ങിയത്. ഭാര്യ ശ്രീലക്ഷ്മിക്കും മൂന്നര വയസുകാരനായ ആദിദേവിനുമൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറാനൊരുങ്ങുകയായിരുന്നു.
അഭിജിത്തിന് ലൈഫ് പദ്ധതിയില്‍ നിന്നും ലഭിച്ച വീടിന്റെ നിര്‍മാണം പാതിവഴി എത്തിയപ്പോള്‍ ആ വീടിന്റെ പിന്നില്‍ അവന് ചിതയൊരുക്കേണ്ടി വന്നു. അമ്മ ഗീതയും ഓട്ടിസം ബാധിതനായ അനന്ദുവും ഇനി ഒറ്റയ്ക്കാണ്. കോട്ടയം പള്ളിക്കത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചെന്നിക്കര ബസിലെ ഡ്രൈവറായിരുന്നു കൈയ്യൂരി കമ്ബിപ്പറമ്ബില്‍ അഭിജിത്ത് (24). അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ സംരക്ഷണം അഭിജിത്തിന്റെ ഉത്തരവാദിത്വമായി. പഠന ശേഷം ബസില്‍ ക്ലീനറായും കണ്ടക്ടറായും ജോലി നോക്കി. ഒടുവില്‍ അതേ ബസില്‍ തന്നെ ഡ്രൈവറായും കയറി. പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുകയായിരുന്നു ഇവര്‍.